Follow KVARTHA on Google news Follow Us!
ad

ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം ആഗോള സാംസ്‌കാരിക പൈതൃക പട്ടികയിലുള്‍പ്പെടുത്തി യുനെസ്‌കോ

ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം ആഗോള സാംസ്‌കാരിക പൈതൃക പട്ടികയിലുള്‍പ്പെടുത്തി യുനെസ്‌കോ. ജമൈക്കയുടെ Music, World, News, Bob Marley, Reggae music to be protected by the UN
മൗറിഷ്യസ്: (www.kvartha.com 30.11.2018) ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം ആഗോള സാംസ്‌കാരിക പൈതൃക പട്ടികയിലുള്‍പ്പെടുത്തി യുനെസ്‌കോ. ജമൈക്കയുടെ പിന്തുണയോടെയാണ് യുനെസ്‌കോ റെഗ്ഗെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ജമൈക്കയില്‍ ഉരുത്തിരിഞ്ഞ റെഗ്ഗെ സംഗീതം 1960കളില്‍ ലോകത്തിന് മുന്നിലേക്കെത്തിച്ചത് മാര്‍ലി ആയിരുന്നു. ആ കാലഘട്ടത്തില്‍ ജമൈക്ക നേരിട്ട അനീതിയുടെയും പ്രതിരോധത്തിന്റയും നേര്‍മുഖമായിരുന്നു റെഗ്ഗെ സംഗീതം.

റെഗ്ഗെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പട്ട് നാല്‍പതോളം അഭ്യര്‍ത്ഥനകളായിരുന്നു സംഘടനയുടെ പരിഗണനയിലുണ്ടായിരുന്നത്. ഈ വര്‍ഷം മൗറിഷ്യസില്‍ നടന്ന യുഎന്‍ ഏജന്‍സിയുടെ യോഗത്തില്‍ ജമൈക്കയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അനീതിയും പ്രതിരോധവും പ്രണയവും മാനവികതയും അന്താരാഷ്ട്ര സംവാദങ്ങളിലേക്ക് എത്തിച്ചതില്‍ റെഗ്ഗെയുടെ പങ്ക് വളരെ വലുതാണെന്ന് യുനെസ്‌കോ പറഞ്ഞു.

1960കളില്‍ ജമൈക്കയില്‍ തുടക്കമിട്ട റെഗ്ഗെ സംഗീതം പിന്നീട് അമേരിക്കയിലും ബ്രിട്ടനിലും പ്രസിദ്ധമായിരുന്നു. ബഹാമിയന്‍ സ്‌ട്രോ ക്രാഫ്റ്റ്, സൗത്ത് കൊറിയന്‍ റെസ്‌ലിംഗ്, ഐറിഷ് പെര്‍ഫ്യൂം എന്നിവയുമായി മത്സരിച്ചാണ് റെഗ്ഗെ പൈതൃകപ്പട്ടികയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Music, World, News, Bob Marley, Reggae music to be protected by the UN