Follow KVARTHA on Google news Follow Us!
ad

സുരേന്ദ്രനെ അഴിക്കുള്ളില്‍ പൂട്ടാന്‍ കാരണങ്ങള്‍ പലതുണ്ട്; ബിജെപിയിലെ യുവനേതാവ് ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടിയുടെ പല പദ്ധതികളും പാളുന്നു, പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോര് കത്തിക്കാന്‍ സുരേന്ദ്രന്‍ അകത്ത് കിടന്നാല്‍ സാധിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉപദേശകരുടെ ഉപദേശം

കെ സുരേന്ദ്രനെ അഴിക്കുള്ളില്‍ പൂട്ടാന്‍ കാരണങ്ങള്‍ പലതുണ്ട്. ബിജെപിയിലെ യുവനേതാവ് ജയിലില്‍ News, Kerala, BJP, K. Surendran, Chief Minister, Police,
കൊട്ടാരക്കര:(www.kvartha.com 29/11/2018) കെ സുരേന്ദ്രനെ അഴിക്കുള്ളില്‍ പൂട്ടാന്‍ കാരണങ്ങള്‍ പലതുണ്ട്. ബിജെപിയിലെ യുവനേതാവ് ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടിയുടെ പല പദ്ധതികളും പാളുകയാണ്. പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോര് കത്തിക്കാന്‍ സുരേന്ദ്രന്‍ അകത്ത് കിടന്നാല്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശകരില്‍ നിന്നും ഉപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സംസ്ഥാനത്തെ വിവിധയിടങ്ങളിലായി വിവിധ കേസുകളില്‍ ജയിലില്‍ നിന്ന് ജയിലിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍ അകത്ത് കിടന്നതോടെ പുറത്ത് ബിജെപിയുടെ പ്രതിരോധനായകനെയാണ് നഷ്ടപ്പെട്ടത്. ബിജെപിക്കെതിരെയുള്ള എല്ലാ കാര്യങ്ങളും ചാനല്‍ ചര്‍ച്ചകളിലും മാധ്യമങ്ങളുടെ മുന്നിലും വിദഗ്ധമായി പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയിലെ യുവനേതാവാണ് സുരേന്ദ്രന്‍. അതേസമയം പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോരും സുരേന്ദ്രന്റെ ജയില്‍വാസം മുലം കത്തിക്കാനുള്ള അവസരമാണ്. കെ സുരേന്ദ്രന്റെ അറസ്റ്റോടെ പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും സുരേന്ദ്രനും തമ്മിലുള്ള പോര് വ്യക്തമായിരുന്നു. ശശികല അറസ്റ്റിലായപ്പോള്‍ വ്യാപക പ്രതിഷേധങ്ങള്‍ അഴിച്ചുവിട്ടിട്ടും സുരേന്ദ്രനെ ആദ്യദിനം ജയിലില്‍ സന്ദര്‍ശിക്കാന്‍ പോലും ശ്രീധരന്‍ പിള്ള തയ്യാറായിരുന്നില്ല.

News, Kerala, BJP, K. Surendran, Chief Minister, Police, Reasons of K Surendran's arrest


അതേസമയം കടുത്ത ആര്യോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ച രാത്രി കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചുവെന്നും ശക്തമായി പ്രതികരിച്ചത് കൊണ്ടാണ് ആ യാത്ര നടക്കാതെ പോയതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. പോലീസ് കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രാവിലെ എട്ട് മണിയോടെയാണ് തൃശൂര്‍ ജയിലില്‍ നിന്ന് കെ സുരേന്ദ്രനെ കൊട്ടാരക്കര സബ്ജയിലേക്ക് കൊണ്ടുപോയത്. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം പരിഗണിച്ച് വൈകുന്നേരം അവിടേക്ക് മാറ്റും. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ റിമാന്‍ഡിലായ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട കോടതിയില്‍ വെള്ളിയാഴ്ച വാദം നടക്കും.

ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന കേസും തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്റെ വാദം പോലീസ് തള്ളി. ചിറ്റാര്‍ കേസില്‍ നാമജപ പ്രതിഷേധം നടത്തിയ മറ്റ് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അറസ്‌റ്റോടെ സുരേന്ദ്രനെതിരെ കേസുകള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ സാധാരണ നടപടിക്രമമെന്നണ് പോലീസ് വിശദീകരണം.

ഇതിനിടെ പ്രമേഹരോഗിയായ സുരേന്ദ്രന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെ കേസ് ആവശ്യത്തിനെന്ന പേരില്‍ കണ്ണൂരിലേക്ക് അടക്കം നടത്തിയ യാത്രകളില്‍ ബിജെപി അമര്‍ഷത്തിലാണ്. കള്ളക്കേസുകള്‍ക്ക് പുറമെ സുരേന്ദ്രന്റെ കാര്യത്തില്‍ മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുവെന്നാണ് ആക്ഷേപം. നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, BJP, K. Surendran, Chief Minister, Police, Reasons of K Surendran's arrest