Follow KVARTHA on Google news Follow Us!
ad

റോഡ് പണിയാന്‍ വീടും പോയി, സ്ഥലവും ഏറ്റെടുത്തു; റോഡ് വന്നിട്ടും രാജുവിന് പുതിയ വീട് കിട്ടിയില്ല

തന്റെ വീടുള്‍പ്പെടെയുള്ള 33സെന്റ് വസ്തു റോഡിനുവേണ്ടി നല്‍കിയ ചെറുതന Road, Compensation, House, Family, Ramesh Chennithala, Politics, Local-News, News, Kerala,
ഹരിപ്പാട്: (www.kvartha.com 07.11.2018) തന്റെ വീടുള്‍പ്പെടെയുള്ള 33സെന്റ് വസ്തു റോഡിനുവേണ്ടി നല്‍കിയ ചെറുതന കണ്ണന്‍ചേരില്‍ ഗോപാലന്റെ മകന്‍ രാജുവിനും കുടുംബത്തിനും കേറികിടക്കാന്‍ ഒരു വീടില്ല. നബാര്‍ഡ് ഏഴുകോടി 80 ലക്ഷം രൂപയാണ് പാലം പണിക്കായി അനുവദിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ വസ്തുവിന് പണം നല്‍കാന്‍ നബാര്‍ഡില്‍ വ്യവസ്ഥയില്ല.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശാനുസരണം കരുവാറ്റ , ചെറുതന ഗ്രാമപഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച 10ലക്ഷം രൂപയാണ് രാജുവിന്റെ പിതാവായ ഗോപാലന്റെ വസ്തുവിന് ലഭിക്കുന്നത് . തന്റെ നാലുമക്കള്‍ക്കും തുല്യമായി വീതിച്ച തിന്റെ ഒരു ഭാഗം തുകയായ രണ്ടരലക്ഷം രൂപയാണ് രാജുവിനും ലഭിച്ചത്. ഈ പണം ഉപയോഗിച്ച് തൊട്ട് കിഴക്കുള്ള പാടശേഖരം വാങ്ങി.

Raju did not get a new home despite landing,land to build road, Road, Compensation, House, Family, Ramesh Chennithala, Politics, Local-News, News, Kerala.

സര്‍ക്കാരിന്റെ അനുമതിയോടെ നികത്തി ഒരുകൂരവെക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. പഞ്ചായത്ത് വീട് നിര്‍മാണത്തിന് 2ലക്ഷം രൂപ തന്നത് നന്ദിയോടെ രാജുവും കുടുംബവും ഓര്‍ക്കുന്നുണ്ടെങ്കിലും കിട്ടിയ തുകകൊണ്ട് വീടിന്റെ പണിതീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ നിര്‍ദന കുടുംബം.

40ലക്ഷം രൂപയോളം വിലവരുന്ന വസ്തുവാണ് 10 ലക്ഷം രൂപക്ക് നാടിന്റെ പുരോഗതിക്കുവേണ്ടി ഈ കുടുംബം നല്‍കിയത്. +2വിദ്യാര്‍ത്ഥിയായ മകളും ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ മകനും, കാന്‍സര്‍രോഗിയായ അമ്മയും ഭാര്യയുമടങ്ങുന്ന ഈ കുടുംബം കെട്ടുറപ്പില്ലാത്ത വീട്ടിലാണ് കഴിഞ്ഞ നാലുവര്‍ഷമായി താമസം.

പഞ്ചായത്ത് നല്‍കിയ തുകയും കടംവാങ്ങിച്ചതുകയും ഉപയോഗിച്ച് ഭിത്തിപ്പുറംവരെ കെട്ടിയെങ്കിലും പണമില്ലാത്തതിനാല്‍ തുടര്‍ന്ന് വീടുപണി നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. മകന് ഒരു വീടില്ലാത്തതില്‍ മനംനൊന്ത് രാജുവിന്റെ പിതാവ് ഗോപാലന്‍ രണ്ടുവര്‍ഷം മുമ്പ് മരണപ്പെട്ടു. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയാണ് രാജുവിന്റെ വരുമാനം. റോഡിന് സ്ഥലം നല്‍കിയതിന് പ്രത്യുപകാരം എന്ന നിലയില്‍ രാജുവിന്റെ ഭാര്യ സുനിതയക്ക് ചെറുതന പ്രഥമികാരോഗ്യകേന്ദ്രത്തില്‍ ആറുമാസത്തേക്ക് താത്ക്കാലികമായി ജോലി കിട്ടിയെങ്കിലും മൂന്നു മാസത്തെ ശമ്പളം ഇപ്പോഴും കിട്ടാനുണ്ടെന്ന് സുനിത പറയുന്നു.

കെട്ടുറപ്പില്ലാത്ത കൂരയില്‍ എത്ര നാള്‍ കഴിയണമെന്നതോര്‍ക്കുമ്പോള്‍ വിഷമിക്കുകയാണ് ഈ കുടും ബം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സഹായം ലഭിച്ചിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയിലാണ് നാടിന്റെ വികസനത്തിനുവേണ്ടി വീട് നഷ്ടപ്പെടുത്തിയ ഈ കുടുംബം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Raju did not get a new home despite landing,land to build road, Road, Compensation, House, Family, Ramesh Chennithala, Politics, Local-News, News, Kerala.