Follow KVARTHA on Google news Follow Us!
ad

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസിറുദ്ദീനെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും; പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ. സി കെ ശ്രീധരന്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസിറുദ്ദീനെ (22) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ News,Kozikode, Kerala, Court, SDPI,Puthalath Nasirudheen murder case: Verdict on Friday
കോഴിക്കോട്:(www.kvartha.com 29/11/2018) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസിറുദ്ദീനെ (22) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. സി കെ ശ്രീധരനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. 2016 നവംബര്‍ എട്ടിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരെ കോഴിക്കോട് ജില്ലാ സെഷന്‍ കോടതി ജഡ്ജി സുരേഷ് കുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കോഴിക്കോട് വേളത്തെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന നസിറുദ്ദീനെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് തടഞ്ഞുനിര്‍ത്തി ക്രൂരമായി വെട്ടിക്കൊന്നത്. 2016 ജുലൈ 15നാണ് സംഭവം. നസിറുദ്ദീനും ബന്ധു അബ്ദുര്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞു നിര്‍ത്തി കൊല നടത്തിയെന്നാണ് കേസ്.

 News,Kozikode, Kerala, Court, SDPI,Puthalath Nasirudheen murder case: Verdict on Friday



കൊല്ലപ്പെട്ട നസിറുദ്ദീനും പ്രതികളും

നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് എസ് ഡി പി ഐ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളായ ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, നടുപുത്തലത്ത് റഫീഖ്, സാദിഖ് ടി വി സി, മുഹമ്മദ് സി കെ, സാബിത്ത് എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു.

ആകെ 47 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 106 സാക്ഷികളുടെ പട്ടികയും ആറ് രേഖകളും നാല് വാഹനങ്ങളും ആയുധങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 3019 പ്രകാരം കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ബഷീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു. ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും മൂന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ക്കെതിരെ തെളിവ് നശിപ്പിക്കലും ഒളിത്താവളമൊരുക്കാന്‍ സഹായിക്കല്‍, കൊലപാതകം മറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസില്‍ ഒന്നാം സാക്ഷിയും നസിറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുര്‍ റഊഫിന്റെ മൊഴിയാണ് നിര്‍ണായകമായത്. വേളം ചോരാപുരത്തെ അനന്തോത്ത് സലഫി മസ്ജിദിനടുത്ത് വെച്ചായിരുന്നു കൊലപതാകം നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News,Kozikode, Kerala, Court, SDPI,Puthalath Nasirudheen murder case: Verdict on Friday