Follow KVARTHA on Google news Follow Us!
ad

ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി; പരിശീലന മത്സരത്തിനിടെ പൃഥ്വി ഷായ്ക്ക് പരിക്ക്, ടീമില്‍ നിന്നും പുറത്ത്

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയം കൊതിക്കുന്ന Sidney, News, Sports, Cricket Test, Injured, hospital, Treatment, World,

സിഡ്‌നി: (www.kvartha.com 30.11.2018) ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയം കൊതിക്കുന്ന ഇന്ത്യയെ ആശങ്കയിലാഴ്ത്തി യുവതാരം പൃഥ്വി ഷാ ആദ്യ ടെസ്റ്റിനുള്ള ടീമില്‍നിന്നും പുറത്തായി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരെ നടക്കുന്ന പരിശീലന മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് പൃഥ്വി ഷായെ ടീമില്‍ നിന്നും പുറത്താക്കിയത്.

ഫീല്‍ഡിങ്ങിനിടെ കണങ്കാലിനേറ്റ പരിക്കാണ് വില്ലനായത്. നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഷായെ തോളിലേറ്റിയാണ് ഒഫീഷ്യല്‍സ് മൈതാനത്തിനു പുറത്തെത്തിച്ചത്. പ്രാഥമിക ചികിത്സകള്‍ക്കുശേഷം വിശദമായ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് സ്‌കാനിംഗ് എടുത്തു. നടക്കാന്‍ ബുദ്ധിമുട്ടുള്ള ഷാ ക്രച്ചസിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്. താരത്തിന്റെ അഭാവത്തില്‍ ലോകേഷ് രാഹുലും മുരളി വിജയിയുമായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

Prithvi Shaw ruled out of Adelaide Test with ankle injury, Sidney, News, Sports, Cricket Test, Injured, Hospital, Treatment, World

പരിക്ക് സാരമുള്ളതായതിനാല്‍ അഡ്‌ലെയ് ഡില്‍ ഡിസംബര്‍ ആറു മുതല്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്കു കളിക്കാനാകില്ലെന്ന് ബിസിസിഐ ട്വിറ്ററില്‍ അറിയിച്ചു. മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യ ഫീല്‍ഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഡീപ് മിഡ്‌വിക്കറ്റ് ബൗണ്ടറിയില്‍ ഓസീസ് ഓപ്പണര്‍ മാക്‌സ് ബ്രയാന്റിന്റെ ലോഫ്റ്റഡ് ഷോട്ട് കയ്യിലൊതുക്കാനുള്ള ശ്രമത്തിനിടെ കണങ്കാലിനു പരിക്കേല്‍ക്കുകയായിരുന്നു. ക്യാച്ചെടുത്ത് ബൗണ്ടറി കടക്കാതെ ശരീരം മൈതാനത്ത് ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

'മെഡിക്കല്‍ ടീം പൃഥ്വി ഷായുടെ പരിക്ക് പരിശോധിച്ചു വരികയാണ്. ബൗണ്ടറി ലൈനിനു സമീപം ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇടത്തേ കണങ്കാലില്‍ ഷായക്കു പരിക്കു പറ്റിയത്. സ്‌കാനിങ്ങിനായി ഷായെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്' - എന്ന് ബിസിസിഐ ആദ്യം ട്വിറ്ററില്‍ അറിയിച്ചു. പിന്നീട് രണ്ടാമതൊരു ട്വീറ്റിലൂടെയാണ് പൃഥ്വി ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന വിവരം അറിയിച്ചത്.

അഡ്‌ലെയ് ഡില്‍ അടുത്തയാഴ്ച ആരംഭിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യാനിരുന്ന താരമാണ് ഷാ. പരിശീലന മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി ഷാ ഫോം പ്രകടമാക്കുകയും ചെയ്തിരുന്നു. ഷായ്‌ക്കൊപ്പം ഓപ്പണിങ് പങ്കാളിയായി രാഹുലിനെ വേണോ മുരളി വിജയിനെ വേണോ എന്ന തര്‍ക്കം നടക്കുന്നതിനിടെയാണ് ഷാ പരിക്കേറ്റു പുറത്തുപോകുന്നത്.

പരിശീലന മത്സരത്തിലെ ഷായുടെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ രംഗത്തെത്തിയിരുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളി കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള താരമാണ് ഷായെന്നായിരുന്നു ബംഗാറിന്റെ കമന്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Prithvi Shaw ruled out of Adelaide Test with ankle injury, Sidney, News, Sports, Cricket Test, Injured, Hospital, Treatment, World.