Follow KVARTHA on Google news Follow Us!
ad

കെ എം ഷാജിയെ അയോഗ്യനാക്കി; 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിഅയോഗ്യനെന്ന് ഹൈക്കോടKochi, News, Politics, High Court of Kerala, Complaint,
കൊച്ചി: (www.kvartha.com 09.11.2018) അഴീക്കോട് എം.എല്‍.എ കെ.എം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി. ഡി. രാജന്റേതാണ്  ഉത്തരവ്.

തെരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വര്‍ഗീയ ദ്രുവീകരണം നടത്തിയെന്ന പരാതിയുമായാണ് നികേഷ് കോടതിയെ സമീപിച്ചത്. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്.

അതേസമയം സ്‌റ്റേയ്ക്ക് അപേക്ഷ നല്‍കുമെന്ന് കെ.എം.ഷാജി പ്രതികരിച്ചു. അയോഗ്യത വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ്‌കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ഷാജി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High court disqualifies KM Shaji as MLA, Kochi, News, Politics, High Court of Kerala, Complaint.