Follow KVARTHA on Google news Follow Us!
ad

മേല്‍ജാതിയിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ കത്തിച്ചുകൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

ഗുജറാത്തില്‍ ദളിത് യുവാവിനെ കത്തിച്ചുകൊന്ന സംഭവത്തില്‍ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 11 പ്രതികളെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2012ല്‍ നടന്ന കൊലപാതകക്കേസിലാണ് കോടതി ശിക്ഷ വിGujarat, News, Love, Murder, Burnt to death, Life Imprisonment, Accused, National, Gujarat: 11 get life term for burning alive Dalit man in Una
ഗുജറാത്ത്: (www.kvartha.com 30.11.2018) ഗുജറാത്തില്‍ ദളിത് യുവാവിനെ കത്തിച്ചുകൊന്ന സംഭവത്തില്‍ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 11 പ്രതികളെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2012ല്‍ നടന്ന കൊലപാതകക്കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഗിരി സോംനാഥ് ജില്ലയിലെ ഉന്ന താലൂക്കയിലെ അങ്കോളലി ഗ്രാമത്തില്‍ വച്ച് യുവാവിനെ ജീവനോടെ കത്തിച്ച് കൊല്ലുകയായിരുന്നു.

ഉയര്‍ന്ന സമുദായത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതിനാലാണ് മേല്‍ജാതിക്കാരായ യുവാവിനെ കൊലപ്പെടുത്തിയത്. അവരുടെ വീട് അഗ്‌നിക്കിരയാക്കിയതിന് ശേഷം കുടുംബം അങ്കോളിയയില്‍ നിന്ന് പലായനം ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അവരെ നാട് കടത്തിയതായി പ്രഖ്യാപിച്ചു.

മൂന്ന് മാസം മുമ്പ് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് രാം നാഥ് കോവിന്ദിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കുടുംബം കത്തെഴുതിയിരുന്നു. തങ്ങളുടെ പുനരധിവാസത്തിനായി പലതവണ ഹര്‍ജികള്‍ നല്‍കിയിരുന്നെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ അത് ചെവിക്കൊണ്ടില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. എട്ട് ആവശ്യങ്ങള്‍ മുന്നോട്ട് വച്ചായിരുന്നു ഹര്‍ജി നല്‍കിയത്. താമസസ്ഥലം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയവയായിരുന്നു മുന്നോട്ടുവച്ച ആവശ്യങ്ങള്‍.

Gujarat, News, Love, Murder, Burnt to death, Life Imprisonment, Accused, National, Gujarat: 11 get life term for burning alive Dalit man in Una

Keywords: Gujarat, News, Love, Murder, Burnt to death, Life Imprisonment, Accused, National, Gujarat: 11 get life term for burning alive Dalit man in Una