Follow KVARTHA on Google news Follow Us!
ad

രഹ്നയെ പോലീസിന്റെ കസ്റ്റഡിയില്‍ വിടില്ല; അപേക്ഷ തള്ളി കോടതി

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയുംPathanamthitta, News, Trending, Police, Court, Sabarimala Temple, Facebook, Court, Remanded, Kerala,
പത്തനംതിട്ട: (www.kvartha.com 30.11.2018) മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്നാ ഫാത്ത്വിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി.

കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹ്നയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാല്‍ ഇക്കാര്യം പരിഗണിച്ച പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു. അതേസമയം രഹ്നയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

Court not allowed Rhhna Fathima in police custody, Pathanamthitta, News, Trending, Police, Court, Sabarimala Temple, Facebook, Court, Remanded, Kerala

ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോനാണ് ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തുന്നരീതിയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് രഹ്നയ്‌ക്കെതിരെ പരാതി നല്‍കിയത്. ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനുശേഷവും രഹ്നയെ അറസ്റ്റ് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് രഹ്നയുടെ അറസ്റ്റ്.

പത്തനംതിട്ട സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ കൂളായി നിന്നിരുന്ന രഹ്ന പിന്നീട് തന്നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തപ്പോഴാണ് അതിന്റെ തീവ്രതയെ കുറിച്ച് മനസിലാക്കുന്നത്.

പൊട്ടിക്കരഞ്ഞ രഹ്ന താന്‍ അറിയാതെ ചെയ്തുപോയതാണെന്നും ഇനി ഇത്തരം പ്രവര്‍ത്തികള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് ആണയിട്ടു. ജയിലിലെത്തിയപ്പോള്‍ സഹതടവുകാര്‍ കൂകിവിളിച്ച് എതിരേറ്റതോടെ രഹ്നയ്ക്ക് സങ്കടം ഇരട്ടിച്ചു. പിന്നീട് മൗനവ്രതത്തിലാവുകയും ചെയ്തു. റിമാന്‍ഡ് ചെയ്തതോടെ രഹ്നയെ ബി എസ് എന്‍ എല്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Court not allowed Rhhna Fathima in police custody, Pathanamthitta, News, Trending, Police, Court, Sabarimala Temple, Facebook, Court, Remanded, Kerala.