Follow KVARTHA on Google news Follow Us!
ad

യുവതികള്‍ വന്നാല്‍ തടയാന്‍ ഏതറ്റം വരെ പോകാനും സന്നദ്ധമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍; സന്നിധാനത്തും പരിസരത്തും തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത് 400 ഓളം പ്രവര്‍ത്തകരെ

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതികള്‍ വന്നാല്‍ തടയാന്‍ Pathanamthitta, News, Politics, Religion, Sabarimala Temple, Trending, Controversy, Kerala,
പത്തനംതിട്ട: (www.kvartha.com 30.11.2018) സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതികള്‍ വന്നാല്‍ തടയാന്‍ ഏതറ്റം വരെ പോകാനും സന്നദ്ധമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ശബരിമല വിഷയത്തിലെ പ്രതിഷേധം ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയെങ്കിലും സമര പരിപാടികള്‍ക്ക് യാതൊരു കോട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്.

അതുകൊണ്ടുതന്നെ ഏത് സമയവും സന്നിധാനത്തും പരിസരത്തും 400 - 500പേരെ തയ്യാറാക്കി നിര്‍ത്താനാണ് സംഘപരിവാറിന്റെ ശ്രമമെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 200- 250 പ്രവര്‍ത്തകര്‍ നിത്യേന സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വിവിധ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന ശബരിമല കര്‍മ സമിതിയുടെ പേരിലാണ് കൂടുതല്‍ പ്രവര്‍ത്തകരെയും സന്നിധാനത്തെത്തിക്കുക.

Sangh Parivar to protest against Sabarimala women entry, Pathanamthitta, News, Politics, Religion, Sabarimala Temple, Trending, Controversy, Kerala.

ഭക്തരായി വരുന്നതിനാല്‍ ഇവരെ തടയാനും അധികൃതര്‍ക്ക് കഴിയില്ല. പോലീസിന്റെ പിടിയില്‍പെടാതിരിക്കാന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കിയാണ് പ്രവര്‍ത്തകരെ അയയ്ക്കുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ തയ്യാറാക്കി കഴിഞ്ഞു. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതുവരെ സന്നിധാനത്ത് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകും.

ഒരു കാരണവശാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ തന്നെയാണ് സംഘപരിവാര്‍. ശബരിമലയിലേക്കാണെന്ന സംശയത്താല്‍ ഏതെങ്കിലും യുവതികളെ കണ്ടാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍ , ടെയ്രിനുകളിലെയും ബസുകളിലെയും സഹയാത്രികര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരില്‍ നിന്നും ജാഗ്രതാ മുന്നറിയിപ്പുകള്‍ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്.

പോലീസ് കേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ശബരിമലയിലും പരിസരത്തും ആവശ്യമെങ്കില്‍ പ്രതിഷേധത്തിന് അമ്മമാരെയും തയ്യാറാക്കി നിറുത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സമയം നിശ്ചയിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാനാണിത്.

ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. ഒപ്പുശേഖരണം, ലഘുലേഖാ വിതരണം, വീഡിയോ ക്യാമ്പയിനിംഗ് , ഗൃഹസമ്പര്‍ക്കം എന്നിവ നടന്നുവരികയാണ്. കര്‍മസമിതിയിലില്ലാത്ത സംഘടനകളേയും സഹകരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ തിരുവനന്തപുരത്ത് ചേരുന്ന ശബരിമല കര്‍മ സമിതി കേന്ദ്ര സമിതി യോഗം തീരുമാനിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sangh Parivar to protest against Sabarimala women entry, Pathanamthitta, News, Politics, Religion, Sabarimala Temple, Trending, Controversy, Kerala.