Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 4 വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിട്ടു

ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ഡിസംബര്‍ നാല് വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ Pathanamthitta, Kerala, Sabarimala, Sabarimala Temple, News, 144 Extended in Sabarimala
പത്തനംതിട്ട: (www.kvartha.com 30.11.2018) ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ഡിസംബര്‍ നാല് വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ തുടരുന്നത്.

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടിയത്. നിലവിലെ നിരോധനാജ്ഞ വെള്ളിയാഴ്ച വൈകീട്ടോടെ അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, Sabarimala, Sabarimala Temple, News, 144 Extended in Sabarimala