Follow KVARTHA on Google news Follow Us!
ad

12 മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ താടിയെല്ലിലെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ നീക്കി

അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 45കാരന്റെ താടിയെല്ലിലെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ Kochi, Kerala, News, Health, hospital, Ernakulam, 5 kg tumor removed after 12 hour operation
കൊച്ചി: (www.kvartha.com 30.11.2018) അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 45കാരന്റെ താടിയെല്ലിലെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ നീക്കം ചെയ്തു. നാലു കുട്ടികളുടെ പിതാവായ പാലക്കാടുനിന്നുള്ള മജീദ് കഴിഞ്ഞ 10 വര്‍ഷമായി മുഖം പുറത്തു കാണിക്കാനാവാതെ ലോകത്തു നിന്നും ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. താഴത്തെ താടിയെല്ലിനെ ബാധിച്ച ഓസ്റ്റിയോസര്‍കോമയെന്ന് വിളിക്കുന്ന ചെറിയ തരത്തിലുള്ള കാന്‍സറായിരുന്നു കാരണം. കൊച്ചിയിലെ അമൃത ആശുപത്രിയിലെ 12 സര്‍ജന്മാര്‍ ചേര്‍ന്ന് ഏതാനും ദിവസം മുമ്പാണ് മജീദിന്റെ ജീവിതം മാറ്റിയെഴുതിയത്.

2008 മുതലാണ് ട്യൂമറിന്റെ വളര്‍ച്ച തുടങ്ങിയത്. എല്ലുകളുടെയും നാരുകളുള്ള കോശങ്ങളുടെയും കൂട്ടമായ വളര്‍ച്ച മുഖത്തിന്റെ ഭാവം തന്നെ മാറ്റി. എന്തെങ്കിലും വിഴുങ്ങാനും സംസാരിക്കാനും ബുദ്ധിമുട്ടായി. സാമൂഹ്യ പ്രവര്‍ത്തകനും ജനോപകാരിയുമായിരുന്ന മജീദിന് വീടിന് പുറത്തിറങ്ങാന്‍ പറ്റാതായത് ഏറെ ബുദ്ധിമുട്ടിച്ചു. ആളുകള്‍ കളിയാക്കുന്നതിനാല്‍ ജോലിക്ക് പോകാന്‍ പറ്റാതായതോടെ കുടുംബം നിത്യചെലവിനായി അന്യരെ ആശ്രയിക്കേണ്ട ഗതികേടിലുമായി.

മുഴ മാറ്റി താഴത്തെ താടിയെല്ല് പുനര്‍ നിര്‍മ്മിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. മജീദിന്റെ ജീവന് കുഴപ്പമൊന്നും വരുത്താതെ വേണം ശസ്ത്രക്രിയ നടത്താന്‍. തലയോട്ടിയുടെ അസ്ഥിയില്‍ നിന്നാണ് ട്യുമര്‍ നീക്കേണ്ടത്. പകരം താടിയെല്ല് വയ്ക്കുകയും വേണം. മുഴയുടെ വലിപ്പം കൂടുതലായതിനാല്‍ താഴത്തെ താടിയെല്ലിലെ ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നു. മജീദിന്റെ കാലിലെ അസ്ഥിയാണ് പുതിയ താടിയെല്ല് നിര്‍മ്മിക്കാനായി ഉപയോഗിച്ചതെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ മജീദിന് സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെന്നും ചുണ്ടുകള്‍ വരെ പുനര്‍നിര്‍മ്മിച്ചെന്നും ഇപ്പോള്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും അസുഖം വീണ്ടും വരാതിരിക്കാന്‍ രണ്ടാഴ്ച കീമോതെറാപ്പി തുടരേണ്ടതുണ്ടെന്നും ഡോ. സുബ്രമണ്യ അയ്യര്‍ പറഞ്ഞു.



Keywords: Kochi, Kerala, News, Health, hospital, Ernakulam, 5 kg tumor removed after 12 hour operation