Follow KVARTHA on Google news Follow Us!
ad

ഇന്ദിരാ ഗാന്ധി ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ താനിപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേനെ എന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ താനിപ്പോള്‍ കോണ്‍ഗ്രസ് New Delhi, News, Politics, BJP, Congress, Criticism, National,
ന്യൂഡല്‍ഹി: (www.kvartha.com 31.10.2018) മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ താനിപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നേനെയെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. എന്നാല്‍ ബിജെപിയില്‍നിന്ന് താന്‍ സ്വയം പുറത്തുപോകില്ല. പാര്‍ട്ടിക്കു വേണമെങ്കില്‍ തന്നെ പുറത്താക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ പ്രധാനമന്ത്രിയില്‍ നിന്ന് എന്തെങ്കിലും പഠിച്ചോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഊര്‍ജം കണ്ടുപഠിക്കേണ്ടതാണെന്നും രാവണനില്‍നിന്നു പോലും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാകുമെന്നുമായിരുന്നു സിന്‍ഹയുടെ പ്രതികരണം.

Would Have Been In Congress If Indira Gandhi Were Alive: Shatrughan Sinha, New Delhi, News, Politics, BJP, Congress, Criticism, National

അതേസമയം ബിജെപിയും താനും തമ്മിലുള്ള ബന്ധത്തെ മാധുര്യവും കയ്പുമേറിയതെന്നാണ് സിന്‍ഹ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തിലെ സംരക്ഷിത വാല്‍വാണ് ഭിന്നത. ബിജെപിയില്‍ ആ സ്ഥാനം വഹിക്കുന്ന ഒരാളാണു താനെന്നും സിന്‍ഹ പറയുന്നു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് ബി.ജെ.പിയുടേത് ജനാധിപത്യ ഭരണമായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ഭരണത്തിന് കുറെ കൂടി ഏകാധിപത്യ സ്വഭാവമാണ്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ അര്‍ധരാത്രിയില്‍ രഹസ്യമായാണ് നടപ്പിലാക്കുന്നതെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.

അതേസമയം സര്‍ക്കാര്‍ സി.ബി.ഐയെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന കോണ്‍ഗ്രസ് നിലപാട് സിന്‍ഹ ശരി വച്ചു. അധികാരത്തിനായുള്ള തര്‍ക്കമല്ല മറിച്ച് റാഫേല്‍ വിവാദം മറച്ചു വയ്ക്കാനുള്ള നീക്കമാണ്. റാഫേല്‍ കരാറിന് മേലുള്ള ആരോപണങ്ങളില്‍ മൗനം വെടിയണമെന്ന് താന്‍ രണ്ട് തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ പാട്‌നാ സാഹിബില്‍ നിന്ന് തന്നെ മത്സരിക്കും. എന്നാല്‍ ഏത് പാര്‍ട്ടിക്കൊപ്പം മത്സരിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രതിപക്ഷ നേതാക്കളുമായി സിന്‍ഹയ്ക്കുള്ള അടുപ്പം ബി.ജെ.പി വൃത്തങ്ങളില്‍ നിന്ന് വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു. അരവിന്ദ് കെജ്‌രിവാള്‍, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി സിന്‍ഹ അടുത്തിടെയായി വേദി പങ്കിട്ടതാണ് വിമര്‍ശനത്തിനിടയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Would Have Been In Congress If Indira Gandhi Were Alive: Shatrughan Sinha, New Delhi, News, Politics, BJP, Congress, Criticism, National.