Follow KVARTHA on Google news Follow Us!
ad

റാഫേല്‍: വില പുറത്തുവിടാനാവില്ലെന്നും രഹസ്യമെന്നും കേന്ദ്രം; നല്‍കിയേ പറ്റൂവെന്ന് കോടതിയുടെ അന്ത്യശാസനം; മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം കൈമാറണമെന്നും നിര്‍ദേശം

റാഫേല്‍ ഇടപാടിലെ വില ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നുNew Delhi, Supreme Court of India, Business, Technology, Trending, News, Politics, National,
ന്യൂഡല്‍ഹി: (www.kvartha.com 31.10.218) റാഫേല്‍ ഇടപാടിലെ വില ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നു സുപ്രീംകോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍ റാഫേലിന്റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നും ഇതു പുറത്തു വിടാനാവില്ലെന്നും എജി കോടതിയെ അറിയിച്ചു.

ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന്റെ പൂര്‍ണ വിവരങ്ങളാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങള്‍, കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണം. എന്നാല്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഈ ആവശ്യമുന്നയിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. കേസ് നവംബര്‍ 14നു വീണ്ടും പരിഗണിക്കും.

Want Rafale Price Info, Says Supreme Court; No Can Do, Says Government, New Delhi, Supreme Court of India, Business, Technology, Trending, News, Politics, National

കരാറിലെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കരാറില്‍ സുതാര്യതയില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. സിബിഐ തലപ്പത്തെ കലഹത്തിനു പിന്നില്‍ റാഫേല്‍ ഇടപാടാണെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണു വിഷയം കോടതിയുടെ മുന്നില്‍ വന്നത്.

മുന്‍കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണു പരിഗണിച്ചത്. ഇതുള്‍പ്പെടെ നാല് ഹര്‍ജികളാണ് കോടതി ബുധനാഴ്ച പരിഗണിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Want Rafale Price Info, Says Supreme Court; No Can Do, Says Government, New Delhi, Supreme Court of India, Business, Technology, Trending, News, Politics, National.