Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമ; സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി പ്രധാനമന്ത്രി അനാവരണം ചെയ്തു

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി അനാവരണം Ahmedabad, News, Politics, Inauguration, Lifestyle & Fashion, Narendra Modi, Prime Minister, Video, National,
അഹമ്മദാബാദ്: (www.kvartha.com 31.10.2018)  ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി അനാവരണം ചെയ്തു. സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന പ്രതിമ ബുധനാഴ്ച രാവിലെ പത്തരമണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്.

ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ച വെങ്കലത്തില്‍ നിര്‍മിച്ച പട്ടേല്‍ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. പ്രതിമയ്ക്കു സമീപം നിര്‍മിച്ച 'ഐക്യത്തിന്റെ മതിലും' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Sardar Vallabhbhai Patel's Statue Of Unity inaugurated by PM Modi in Gujarat's Kevadiya, Ahmedabad, News, Politics, Inauguration, Lifestyle & Fashion, Narendra Modi, Prime Minister, Video, National

ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ പ്രതിമയ്ക്ക് 'സ്റ്റാച്യു ഒഫ് യൂണിറ്റി' (ഐക്യത്തിന്റെ പ്രതിമ) എന്നാണ് പേരിട്ടിരിക്കുന്നത്. പട്ടേലിന്റെ 143-ാം ജന്മദിനമായ ബുധനാഴ്ച രാവിലെയായിരുന്നു ചടങ്ങ്. നര്‍മദാ നദിയിലെ സാധു തടത്തില്‍ നിര്‍മിച്ച കൃത്രിമ ദ്വീപില്‍ 130 ഹെക്ടര്‍ പ്രദേശത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്.

250 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മ്മിച്ചിട്ടുണ്ട്. 2014 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 46 മാസം കൊണ്ടാണ് പൂര്‍ത്തിയാവുന്നത്. 3,400 തൊഴിലാളികളും 250 എഞ്ചിനിയര്‍മാരും നാലുവര്‍ഷത്തോളം രാപ്പകലില്ലാതെ നടത്തിയ അധ്വാനത്തിന്റെ ഫലമാണ് പ്രതിമ.

മഹാരാഷ്ട്ര സ്വദേശിയായ രാം വി. സുതറാണ് പട്ടേല്‍ പ്രതിമയുടെ ശില്പി. പാര്‍ലമെന്റിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ നിര്‍മിച്ചതും രാം സുതറാണ്. മധ്യപ്രദേശിലെ ഗാന്ധിസാഗര്‍ അണക്കെട്ടില്‍ നിര്‍മിച്ച 45 അടി ഉയരമുള്ള ചമ്പാല്‍ സ്മാരകത്തിലൂടെയാണ് സുതര്‍ പ്രസിദ്ധനായത്.

സ്റ്റാച്യു ഒഫ് യൂണിറ്റി

പ്രതിമയുടെ മാത്രം ഉയരം 182 മീറ്റര്‍

സമുദ്ര നിരപ്പില്‍ നിന്ന് 237.35 മീറ്റര്‍ ഉയരം

ആകെ ചെലവ് 2989 കോടി

ചൈനയിലെ ഹെനനില്‍ 153.28 മീറ്റര്‍ ഉയരത്തിലുള്ള ബുദ്ധ പ്രതിമയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ. 120 മീറ്റര്‍ ഉയരമുള്ള ജപ്പാനിലെ ഉഷികു ദായ്ബുസ്തു ബുദ്ധ പ്രതിമയാണ് രണ്ടാം സ്ഥാനത്ത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ സ്റ്റാച്യു ഒഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി ഉയരം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രിസ്തു പ്രതിമയെക്കാള്‍ നാലിരട്ടി വലുത്.

22,500 ടണ്‍ വെങ്കല പാളികള്‍ പ്രതിമാ നിര്‍മാണത്തിന് ഉപയോഗിച്ചു.

5700 മെട്രിക് ടണ്‍ സ്റ്റീലും 18,500 മെട്രിക് ടണ്‍ സ്റ്റീല്‍ ബാറുകളും നിര്‍മാണത്തിന് ഉപയോഗിച്ചു

രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്നാണ് 5700 മെട്രിക് ടണ്ണോളം സ്റ്റീല്‍ വസ്തുക്കള്‍ ശേഖരിച്ചത്.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റിക്കായിരുന്നു മേല്‍നോട്ടച്ചുമതല.

പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ എല്‍ ആന്‍ ടി ക്ക് ആണ് നിര്‍മാണ ചുമതല.

പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നര്‍മദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, 5 കിലോമീറ്റര്‍ റോഡ്, ഭരണ നിര്‍വഹണ കേന്ദ്രം എന്നിവ മുഖ്യആകര്‍ഷണങ്ങളാണ്.

പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റില്‍ ഹൃദയഭാഗത്ത് എത്തിയാല്‍ കാഴ്ചകള്‍ കാണാന്‍ വിശാലമായ ഗാലറിയുണ്ട്. 200 പേര്‍ക്ക് ഒരേ സമയം ഗാലറിയില്‍ നില്‍ക്കാം. ഏറ്റവും മികച്ച അണ്ടര്‍ വാട്ടര്‍ അക്വേറിയം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.

ഉദ്ഘാടന ചടങ്ങിന്റെ തല്‍സമയ വിവരങ്ങളും ചിത്രങ്ങളും 'ലൈവ് അപ്‌ഡേറ്റ്‌സില്‍' അറിയാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sardar Vallabhbhai Patel's Statue Of Unity inaugurated by PM Modi in Gujarat's Kevadiya, Ahmedabad, News, Politics, Inauguration, Lifestyle & Fashion, Narendra Modi, Prime Minister, Video, National.