Follow KVARTHA on Google news Follow Us!
ad

ശബരിമല യുവതീ പ്രവേശനം; കേസെടുക്കുന്നതുവരെ നാമ ജപയജ്ഞം തുടരുമെന്ന് എന്‍ എസ് എസ്

ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍Sabarimala Temple, Religion, Controversy, Trending, Supreme Court of India, NSS, News, Kerala
കോട്ടയം : (www.kvartha.com 31.10.2018) ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി കേസ് എടുക്കും വരെ നാമ ജപയജ്ഞം തുടരുമെന്ന് എന്‍.എസ്.എസ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന നവംബര്‍ 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്നും
അധികൃതരുടെ മനസ്സ് മാറാന്‍ വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തുന്നതെന്നും
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

വിധി പ്രതികൂലമാണെങ്കില്‍ മറ്റു നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയില്‍ പതാക ദിനം ആചരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Nama japam by NSS untill November 13, Sabarimala Temple, Religion, Controversy, Trending, Supreme Court of India, NSS, News, Kerala

നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. നവംബര്‍ 11നുശേഷം വാദം എന്നതില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13നു പരിഗണിക്കുമെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nama japam by NSS untill November 13, Sabarimala Temple, Religion, Controversy, Trending, Supreme Court of India, NSS, News, Kerala.