Follow KVARTHA on Google news Follow Us!
ad

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസുമായി മുന്നോട്ടുപോകുമെന്ന് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍; കേസ് ഡിസംബര്‍ 3ന് പരിഗണിക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസില്‍നിന്നു പിന്‍മാറുന്നില്ലെന്ന് ബിജെപി സംസ്ഥാന Kochi, News, Politics, BJP, Election, High Court of Kerala, K. Surendran, Kerala,
കൊച്ചി: (www.kvartha.com 31.10.2018) മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസില്‍നിന്നു പിന്‍മാറുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നതു ഹൈക്കോടതി ഡിസംബര്‍ മൂന്നിലേക്കു മാറ്റിവച്ചു. കേസില്‍ കക്ഷി ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ടു നടന്നുവെന്നാരോപിച്ചായിരുന്നു കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുര്‍ റസാഖിന്റെ തെരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു കെ. സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് കെ. സുരേന്ദ്രന്റെ വാദം.

Manjeswaram constituency election case will be continued; K Surendran, Kochi, News, Politics, BJP, Election, High Court of Kerala, K. Surendran, Kerala

മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.ബി. അബ്ദുര്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍നിന്നു പിന്മാറാനില്ലെന്ന നിലപാടു നേരത്തെ കെ. സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കേസില്‍ കോടതി 67 സാക്ഷികള്‍ക്കു സമന്‍സ് അയച്ചിട്ടുണ്ട്. 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ഹൈക്കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പുണ്ടായശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകൂ എന്ന നിലപാടിലാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Manjeswaram constituency election case will be continued; K Surendran, Kochi, News, Politics, BJP, Election, High Court of Kerala, K. Surendran, Kerala.