Follow KVARTHA on Google news Follow Us!
ad

രാഹുലിന്റെ ഏറ്റുപറച്ചില്‍; അടിയന്തര യുഡിഎഫ് യോഗം വിളിക്കണമെന്ന് ആവശ്യം

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസും യുഡിഎഫും Thiruvananthapuram, News, Politics, Congress, Muslim-League, Rahul Gandhi, Controversy, Sabarimala Temple, Religion, Kerala,
തിരുവനന്തപുരം: (www.kvartha.com 31.10.2018) ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസും യുഡിഎഫും നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടിയന്തര യുഡിഎഫ് നേതൃയോഗം വിളിക്കണമെന്ന് ആവശ്യമുയരുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് ഈ ആവശ്യം ഉന്നയിച്ചതായാണ് വിവരം.

ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെയും ഫോണില്‍ വിളിച്ചാണത്രേ ഈ ആവശ്യം ഉന്നയിച്ചത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനോട് ഈ ആവശ്യം ഉന്നയിച്ചു കത്തു നല്‍കിയേക്കും.

League for emergency  UDF Meeting on Rahul Statement, Thiruvananthapuram, News, Politics, Congress, Muslim-League, Rahul Gandhi, Controversy, Sabarimala Temple, Religion, Kerala

ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് നഷ്ടക്കച്ചവടമായി മാറും എന്നാണ് മുന്നണിയിലെ ചെറുകക്ഷികളും കോണ്‍ഗ്രസിലെത്തന്നെ ഒരു വിഭാഗവും സംശയിക്കുന്നത്. എന്നാല്‍ വിശ്വാസികളുടെയും ആചാരങ്ങളുടെയും കൂടെ നിന്നതിന്റെ ഗുണം കോണ്‍ഗ്രസിനും മുന്നണിക്കും ലഭിക്കുമെന്നാണ് പ്രതിപക്ഷ നേതാവ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരുടെ നിലപാട്.

എന്നാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് ഇതില്‍ നിന്നു വ്യത്യസ്തമാണെന്ന സൂചന ശക്തമാണ്. രാഹുല്‍ ഗാന്ധി സ്വന്തം നിലപാട് തുറന്നു പറഞ്ഞതുപോലെ മുല്ലപ്പള്ളിയും വ്യക്തിപരമായ അഭിപ്രായം തുറന്നു പറയുമെന്നും തലസ്ഥാനത്തെ മാധ്യമ, രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹം ശക്തമാണ്. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും കൂടി രാഹുല്‍ ഗാന്ധിയെ ചെന്നുകണ്ടാണ് കേരള ഘടകം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിന് അംഗീകാരം വാങ്ങിച്ചത്.

അംഗീകാരം നല്‍കിയ അഖിലേന്ത്യാ അധ്യക്ഷന്‍തന്നെ അതിനു വിരുദ്ധമാണ് സ്വന്തം നിലപാട് എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അംഗീകാരം വാങ്ങാന്‍ പോയ മുല്ലപ്പള്ളിയും അതുപോലെ തുറന്നു പറച്ചില്‍ നടത്തുമെന്നാണ് സൂചന. രമേശ് ചെന്നിത്തലയും കെ സുധാകരനുമാണ് ശബിരമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകാനിടയുള്ള വിശ്വാസികളെ തടഞ്ഞുനിര്‍ത്താന്‍ ഈ നിലപാടിലൂടെ കഴിഞ്ഞുവെന്നാണ് അവരുടെ വാദം. എന്നാല്‍ ബിജെപിക്കു തുല്യമായ നിലപാടെടുത്തിട്ടും ജി രാമന്‍ നായര്‍, പ്രമീളാ ദേവി തുടങ്ങിയ ചിലര്‍ ബിജെപിയിലേക്ക് പോയത് ഇതിനു തിരിച്ചടിയായി.

രാഹുല്‍ ഗാന്ധി വ്യക്തിപരമായ നിലപാട് തുറന്നു പറഞ്ഞതുമൂലം യുഡിഎഫിനുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ കൂട്ടായ തീരുമാനം വേണമെന്നാണ് ലീഗിന്റെയും മറ്റും നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: League for emergency  UDF Meeting on Rahul Statement, Thiruvananthapuram, News, Politics, Congress, Muslim-League, Rahul Gandhi, Controversy, Sabarimala Temple, Religion, Kerala.