Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ എ ടി എം കൊള്ളയ്ക്കു പിന്നില്‍ രാജസ്ഥാന്‍ ഭരത്പൂരിലെയും ഹരിയാന മേവാഡിലെയും ക്രിമിനല്‍ സംഘം; അഞ്ചു പേരെ തിരിച്ചറിഞ്ഞു, ഹരിയാനയിലും രാജസ്ഥാനിലുമെത്തിയ സ്‌പെഷ്യല്‍ സ്‌ക്വാഡിന് ഗ്രാമത്തില്‍ കാലുകുത്താന്‍ പോലും കഴിഞ്ഞില്ല, പ്രാദേശിക പോലീസിന്റെ സഹായം തേടി കേരള പോലീസ്

കേരളത്തിലെ എ ടി എം കൊള്ളയ്ക്കു പിന്നില്‍ രാജസ്ഥാന്‍ ഭരത്പൂരിലെയും ഹരിയാന മേവാഡിലെയും ക്രിമിനല്‍ സംഘമാണെന്ന് അന്വേഷണത്തില്‍ Kerala, News, Kollam, ATM, Robbery, Accused, Police, Trending, Kerala ATM Robbery; Accused identified
കൊല്ലം: (www.kvartha.com 31.10.2018) കേരളത്തിലെ എ ടി എം കൊള്ളയ്ക്കു പിന്നില്‍ രാജസ്ഥാന്‍ ഭരത്പൂരിലെയും ഹരിയാന മേവാഡിലെയും ക്രിമിനല്‍ സംഘമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ അഞ്ചു പേരെ തേടി ഹരിയാനയിലും രാജസ്ഥാനിലുമെത്തിയ സ്‌പെഷ്യല്‍ സ്‌ക്വാഡിന് ഗ്രാമത്തില്‍ കാലുകുത്താന്‍ പോലും കഴിഞ്ഞില്ല. തൃപ്പുണിത്തുറ സി ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും കോട്ടയം ഈസ്റ്റ് എസ് ഐ രനീഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡുമാണ് ഉത്തരേന്ത്യയിലേക്ക് പോയിരിക്കുന്നത്.

പോലീസിനിതു വരെ പ്രതികളുടെ സ്ഥലത്തെത്താന്‍ കഴിഞ്ഞിട്ടില്ല. നിരക്ഷരരും ഗ്രാമീണരുമായ പ്രതികളുടെ നാട്ടില്‍ പോയി നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെ പ്രതികളെ കീഴടക്കാന്‍ കഴിയില്ലെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതികളായ അഞ്ചു പേരുടെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ രാജസ്ഥാന്‍, ഹരിയാന സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ് സംഘം.
Kerala, News, Kollam, ATM, Robbery, Accused, Police, Trending, Kerala ATM Robbery; Accused identified

ഈ രണ്ട് പ്രദേശങ്ങളിലെയും നാട്ടുകാരുടെ കുലത്തൊഴില്‍ തന്നെ പിടിച്ചുപറിയും മോഷണവുമാണെന്ന് പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഒരു തരത്തിലുള്ള വിദ്യാഭ്യാസമില്ലെങ്കിലും ഗ്യാസ് കട്ടിംഗിലും കൊള്ളയിലും ഇവര്‍ മിടുക്കന്മാരാണ്. എ ടി എമ്മിലെ ഒരുരൂപ പോലും കത്താതെ ഗ്യാസ് കട്ടര്‍ കൊണ്ട് എടിഎം മുറിച്ചെടുത്ത് 15 മിനുട്ടിനുള്ളില്‍ സ്ഥലം വിടാന്‍ ഇവര്‍ അതിസമര്‍ത്ഥരാണ്. ഒരു ദിവസം തന്നെ ഒന്നിലധികം എ ടി എമ്മുകള്‍ തകര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. 15 മിനുട്ടുകൊണ്ട് ഒരു എ ടി എം തകര്‍ത്ത് അടുത്ത കേന്ദ്രങ്ങളിലെത്തും. അന്യസംസ്ഥാനക്കാരായ ആരെങ്കിലും ഇവരുടെ ഗ്രാമത്തിലെത്തിയാല്‍ അഞ്ചു മിനുട്ടിനുള്ളില്‍ 50 ലേറെ പേര്‍ ഇവരെ വളയും. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്മാരായ ഇവരെ പിടികൂടിയ അത്ര എളുപ്പമല്ലെന്നാണ് പോലീസ് പറയുന്നത്.

2018 ഒക്ടോബര്‍ 11ന് രാത്രി കോട്ടയം ജില്ലയിലെ ചിങ്ങവനം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച സംഘം കോട്ടയം കുറവലങ്ങാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് എടിഎമ്മുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തൊട്ടുപിന്നാലെ കൊച്ചി തൃപ്പുണിത്തുറ ഇരുമ്പനത്തെ എസ് ബി ഐ എ ടി എം ഗ്യാസ് കട്ടര്‍ കൊണ്ട് തകര്‍ത്ത് 25 ലക്ഷം രൂപ കവര്‍ന്നു. ഇതേസംഘം തൊട്ടുപിന്നാലെ കളമശ്ശേരിയിലെ എ ടി എം തകര്‍ക്കാന്‍ ശ്രമിച്ചു. തൃശൂര്‍ കൊരട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എ ടി എം തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ന്നു. ഈ സംഭവത്തിനു ശേഷം ആറു മണിക്കൂറിനുള്ളില്‍ തൃശൂര്‍ ചാലക്കുടിയില്‍ വാഹനം ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. അന്വേഷണത്തിനായി മൂന്ന് ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശ്, കോട്ടയം എസ് പി ഹരിശങ്കര്‍, തൃശൂര്‍ റൂറല്‍ എസ് പി പുഷ്‌കരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

എ ടി എം കൊള്ളയ്ക്കു പിന്നിലെല്ലാം ഇതര സംസ്ഥാനങ്ങളിലെ ക്രിമിനല്‍ സംഘമാണെന്ന് വ്യക്തമായതോടെ അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള അവസാന ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പ്രതികള്‍ക്ക് നാട്ടില്‍ പ്രാദേശിക സഹായം ശക്തമായതിനാല്‍ ഇവരെ എങ്ങനെ പിടികൂടി കേരളത്തിലെത്തിക്കുമെന്ന ചിന്തയിലാണ് കേരളപോലീസ്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kollam, ATM, Robbery, Accused, Police, Trending, Kerala ATM Robbery; Accused identified