Follow KVARTHA on Google news Follow Us!
ad

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ മരുമകന്‍ ഉള്‍പ്പെടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെSrinagar, News, Politics, Terror Attack, Killed, Social Network, National,
ശ്രീനഗര്‍ : (www.kvartha.com 31.10.2018) സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ മരുമകന്‍ ഉള്‍പ്പെടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇന്ത്യന്‍ സേന ഭീകരരെ വെടിവെച്ചു വീഴ്ത്തിയത്. മസൂദ് അസ്ഹറിന്റെ അനന്തരവന്‍ ഉസ്മാന്‍ അസ്ഹര്‍, ഉസ്മാന്‍ ഹൈദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച ത്രാലിലെ സ്‌നൈപ്പര്‍ അക്രമണത്തില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും വീരമൃത്യു വരിച്ചു.

ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് യു.എസ് നിര്‍മിതമായ എം4 കാര്‍ബണ്‍ റൈഫിള്‍ സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ സാമൂഹ്യമാധ്യമത്തില്‍ നിന്നുള്ള ഒരു പ്രസ്താവനയും വീഡിയോയും കൊല്ലപ്പെട്ട തീവ്രവാദികളിലൊരാളായ ഉസ്മാന്‍ ഹൈദറിന്റെതാണ്. കാശ്മീരില്‍ കുറച്ചു നാള്‍ മുന്‍പ് നടന്ന സ്‌നൈപ്പര്‍ അക്രമണത്തിന്റെ ഉത്തരവാദിത്തവും ഉസ്മാന്‍ ഹൈദറിനായിരുന്നു.

Jaish Chief's Nephew Killed In Kashmir Encounter, Carbine Rifle Recovered, Srinagar, News, Politics, Terror Attack, Killed, Social Network, National

പുല്‍വാമാ ജില്ലയിലെ ചെല്‍ട്ടത്താര്‍ ഗ്രാമത്തിലെ ഏറ്റുമുട്ടല്‍ ആറുമണിക്കൂര്‍ നീണ്ടു നിന്നു. തീവ്രവാദികളെ കൊല ചെയ്ത ശേഷം ഇവരുടെ വീടിന് തീവെക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ ഇപ്പോഴും കിടക്കുന്നതിനാല്‍ ഗ്രാമവാസികള്‍ അങ്ങോട്ടേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുല്‍ഗ്രാം ജില്ലയില്‍ ഈ മാസം ആദ്യം നടന്ന സ്‌ഫോടനത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jaish Chief's Nephew Killed In Kashmir Encounter, Carbine Rifle Recovered, Srinagar, News, Politics, Terror Attack, Killed, Social Network, National.