Follow KVARTHA on Google news Follow Us!
ad

ഗുരുവായൂര്‍ ദേവസ്വത്തിലെ ഒറ്റകൊമ്പന്‍ രാമു ചെരിഞ്ഞു

ഗുരുവായൂര്‍ ദേവസ്വത്തിലെ 52കാരനായ ഒറ്റകൊമ്പന്‍ രാമു ആനകോട്ടയില്‍ വെച്ച് ചരിഞ്ഞു. മദപ്പാടില്‍ തളച്ചിരുന്ന ആനയെ ഇക്കഴിഞ്ഞ 21നാണ് അഴിച്ചത്. മദപ്പാടില്‍ നിന്ന് Kerala, News, Guruvayoor, Elephant, Elephant from Guruvayoor Devaswam died
ഗുരുവായൂര്‍: (www.kvartha.com 31.10.2018) ഗുരുവായൂര്‍ ദേവസ്വത്തിലെ 52കാരനായ ഒറ്റകൊമ്പന്‍ രാമു ആനകോട്ടയില്‍ വെച്ച് ചരിഞ്ഞു. മദപ്പാടില്‍ തളച്ചിരുന്ന ആനയെ ഇക്കഴിഞ്ഞ 21നാണ് അഴിച്ചത്. മദപ്പാടില്‍ നിന്ന് അഴിച്ചെങ്കിലും തീരെ അവശനായ ഈ ഒറ്റകൊമ്പന്‍, 26ന് രാവിലെ കിടപ്പിലായി. ക്രൈന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവശതമൂലം ആനക്ക് എഴുന്നേറ്റുനില്‍ക്കാനായില്ല. ദേവസ്വം വെറ്ററിനറി ഡോക്ടര്‍മാരായ ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ. വിവേക്, ഡോ: കെ.കെ. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീവ്രപിചരണത്തില്‍ ചികിത്സയിലായിരുന്നെങ്കിലും പുലര്‍ച്ചെ ചരിയുകയായിരുന്നു.

ചേര്‍ത്തല പുരുഷോത്തമനെന്ന ഭക്തനാണ് 1981 മാര്‍ച്ച് രണ്ടിന് രാമുവിനെ ശ്രീഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്. വി.എന്‍. ബാലകൃഷ്ണന്‍, കെ.വി. ബാലന്‍, സി.വി. സുധീര്‍ എന്നിവരാണ് രാമുവിന്റെ പാപ്പാന്മാര്‍. തൃശ്ശൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.ടി. സജീവിന്റെ നേതൃത്വത്തില്‍ അസി. കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍, ഫോറസ്റ്റര്‍മാരായ യു. സജീവ്കുമാര്‍, ടി.എം. ഷിവാസ് എന്നിവരുടെ നേതൃത്വത്തില്‍ ആനകോട്ടയില്‍വെച്ച് ഇന്‍ക്വസ്റ്റ് തയ്യാറാക്കി ജഢം എറണാകുളം കോടനാട്ടേക്ക് കൊണ്ടുപോയി. അവിടെവെച്ച് വിശദമായ പോസ്റ്റ്മോര്‍ട്ടം നടത്തി കോടനാട് വനത്തില്‍ സംസ്‌ക്കരിച്ചു.

രണ്ട് ഒറ്റകൊമ്പന്മാരും, രണ്ട് മോഴയും, അഞ്ച് പിടിയാനയുമടക്കം ഗുരുവായൂര്‍ ദേവസ്വത്തില്‍ ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്ത് ഇതോടെ 48ആയി കുറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവസാനമായി ആനയെ നടയിരുത്തിയത് 2011ഡിസംബര്‍ 21ന് പാലക്കാട് കല്ലടികോട് സ്വദേശി കെ.ബി. ഗോപിനാഥനെന്ന ഭക്തനാണ്. പിന്നീട് പല സാങ്കേതിക കാരണങ്ങളാല്‍ ക്ഷേത്രത്തില്‍ ആനകളെ നടയിരുത്തിയിട്ടില്ല. നാട്ടാന പരിപാലന നിയമപ്രകാരം എല്ലാ സാങ്കേതികത്വവും പൂര്‍ത്തിയാക്കി ഒട്ടനവധി ഭക്തര്‍ ആനകളെ ക്ഷേത്രത്തില്‍ നടയിരുത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പല കാരണങ്ങളാലും ദേവസ്വം അതിന് തയ്യാറായിട്ടില്ല.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Guruvayoor, Elephant, Elephant from Guruvayoor Devaswam died
  < !- START disable copy paste -->