Follow KVARTHA on Google news Follow Us!
ad

മിണ്ടാപ്രാണികളോടു വേണോ ഈ ക്രൂരത; കൂടുപൊളിച്ച് വളര്‍ത്തു നായയുടെ കണ്ണില്‍ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഗര്‍ഭിണിയായ മറ്റൊരു നായയെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ കുറിച്ച് സൂചന

കൂട് തകര്‍ത്ത് വളര്‍ത്തു നായയുടെ ഇരുകണ്ണുകളിലും ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മറ്റൊരു നായയെ പിടിച്ചുകൊണ്ടുപോയി Kerala, News, Dog, Accused, Attack against Dogs; Accused identified
തളിപ്പറമ്പ്: (www.kvartha.com 31.10.2018) കൂട് തകര്‍ത്ത് വളര്‍ത്തു നായയുടെ ഇരുകണ്ണുകളിലും ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മറ്റൊരു നായയെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ധര്‍മശാല കുഴിച്ചാലില്‍ വാടക വീട്ടില്‍ താമസിക്കുന്ന പച്ച ദീപയുടെ നായയെയാണ് കഴിഞ്ഞദിവസം രാത്രി ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട നായ കാണുന്നവര്‍ക്ക് മുന്നില്‍ നൊമ്പരമായി മാറിയിരിക്കുകയാണ്. ഗര്‍ഭിണിയായ മറ്റൊരു നായയെ കാണാതായിരുന്നു. ഈ നായയുടെ ജഡം ബുധനാഴ്ച രാവിലെ വീടിനു സമീപത്തുള്ള മൈദ നിര്‍മാണ കമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ഈ നായയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ദീപയുടെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടിരുന്നു. ദീപ രാത്രി ബന്ധുവീട്ടിലാണ് കിടന്നുറങ്ങാറുള്ളത്. താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പൂട്ടുപൊളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
Kerala, News, Dog, Accused, Attack against Dogs; Accused identified
(Photo Credit : Manorama Online)
ഈ ക്രൂരത ചെയ്ത ആളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്. ഇതിനിടുത്തുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് ക്രൂരത കാട്ടിയതെന്നാണ് വിവരം. ദീപ ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. ഏതാനും ദിവസം മുമ്പ് തിരുവനന്തപുരം സ്വദേശി ബ്യൂട്ടിപാര്‍ലറിലെത്തുകയും തനിക്ക് ഫേഷ്യല്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് മാത്രമുള്ള ബ്യൂട്ടി പാര്‍ലറാണെന്നും പുരുഷന്മാര്‍ക്കുള്ളതല്ലെന്നും അറിയിച്ചെങ്കിലും തന്റെ മുഖം ഭംഗിയാക്കിത്തരണമെന്ന് ഇയാള്‍ വാശി പിടിച്ച് ബഹളം വെച്ചിരുന്നു. ഇതേ തുടര്‍ന്ന് ദീപയുടെ മകന്‍ ചില സുഹൃത്തുക്കള്‍ക്കൊപ്പം ചെന്ന് ഇയാളെ കൈകാര്യം ചെയ്തിരുന്നു. ഇതിന്റെ വിരോധമാകാം ക്രൂരതയ്ക്ക് പിന്നിലെന്നാണ് സൂചന. സംഭവത്തിനു ശേഷം നാട്ടില്‍ നിന്നും മുങ്ങിയ ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dog, Accused, Attack against Dogs; Accused identified