Follow KVARTHA on Google news Follow Us!
ad

മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സുപ്രീംLahore, News, Pakistan, Execution, Women, World, Religion
ലാഹോര്‍: (www.kvartha.com 31.10.2018) മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയായ അസിയ ബീബിയുടെ ശിക്ഷയാണ് പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റീസ് സാഖിബ് നിസാമാണ് വിധി പുറപ്പെടുവിച്ചത്. വധശിക്ഷ വിധിച്ച നടപടിക്കെതിരെ അസിയ ബീബി നല്‍കിയ ഹര്‍ജിയിലാണ് വിധി. മറ്റ് കേസുകള്‍ ഒന്നും ഇവരുടെ പേരില്‍ ഇല്ലെങ്കില്‍ എത്രയും വേഗം ജയില്‍ മോചിതയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പാക് പഞ്ചാബ് പ്രവിശ്യയിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഒരു പാത്രം വെള്ളത്തിനായി മുസ്ലീം യുവതിയുമായി അസിയ ബീബി വഴക്കിട്ടു. ഈ വഴക്കിനിടെ മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ ആസിയ നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് 2009ല്‍ അഞ്ചുകുട്ടികളുടെ മാതാവായ ഇവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 2010ല്‍ അസിയ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

Asia Bibi: Pakistan acquits Christian woman on death row, Lahore, News, Pakistan, Execution, Women, World, Religion

എന്നാല്‍ ശിക്ഷനടപ്പിലാക്കുന്ന തീയതി വിചാരണക്കോടതി പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് ഇതിനെതിരെ അസിയ നല്‍കിയ ഹര്‍ജിയില്‍ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. നേരത്തെ, അസിയാ ബീബിക്കു വധശിക്ഷ നല്‍കിയതോടെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ജനങ്ങളെ കുടുക്കുന്ന പാക്കിസ്ഥാനിലെ മതനിന്ദാനിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

അസിയാ ബീബി കുറ്റക്കാരിയെന്നു കോടതി വിധിച്ചശേഷം ഇവരുമായി ചര്‍ച്ചനടത്തിയ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ മതനിന്ദ നിയമത്തെ വിമര്‍ശിച്ചിരുന്നു. 2011ല്‍ സല്‍മാനെ അദ്ദേഹത്തിന്റെ പോലീസ് ഗാര്‍ഡുതന്നെ വെടിവച്ച് കൊലപ്പെടുത്തി.

1980ല്‍ സിയാ ഉള്‍ഹക്കിന്റെ പട്ടാള ഭരണകൂടമാണ് പാക്കിസ്ഥാനില്‍ മതനിന്ദാ നിയമം നടപ്പിലാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Asia Bibi: Pakistan acquits Christian woman on death row, Lahore, News, Pakistan, Execution, Women, World, Religion.