Follow KVARTHA on Google news Follow Us!
ad

ശബരിമല സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്ക് വാവര്‍ പള്ളിയില്‍ പ്രവേശിക്കാമോ? വിശദീകരണവുമായി മഹല്ല് കമ്മിറ്റി

ശബരിമല പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് Vaavar Masjid, Kerala, News, Sabarimala, Sabarimala Temple, Vaavar Masjid committee on Sabarimala SC Verdict
എരുമേലി: (www.kvartha.com 29.09.2018) ശബരിമല പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെ, സന്നിധാനത്തെത്തുന്ന സ്ത്രീകള്‍ക്ക് വാവര്‍ പള്ളിയില്‍ പ്രവേശിക്കാമോ എന്ന കാര്യത്തില്‍ വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്ത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ, സമീപത്തെ മുസ്ലിം പള്ളിയായ വാവര്‍ പള്ളിയിലും സ്ത്രീകളെ കയറ്റുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി എരുമേലി വാവര്‍ പള്ളി അധികൃതര്‍ രംഗത്തെത്തിയത്.
Vaavar Masjid, Kerala, News, Sabarimala, Sabarimala Temple, Vaavar Masjid committee on Sabarimala SC Verdict

വാവര്‍ പള്ളിയെ സംബന്ധിച്ച് ഈ വിധി വരുന്നതിന് മുമ്പും ശേഷവും വ്യത്യസ്തമായ ഒരനുഭവവും ഉണ്ടാകേണ്ട കാര്യമില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ വലംവയ്ക്കാറുണ്ടായിരുന്നു. എല്ലാ വിശ്വാസികളെ സംബന്ധിച്ചും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങള്‍ തുടരും. മഹല്ല് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vaavar Masjid, Kerala, News, Sabarimala, Sabarimala Temple, Vaavar Masjid committee on Sabarimala SC Verdict