Follow KVARTHA on Google news Follow Us!
ad

ഇന്തോനേഷ്യയിലെ സുനാമി; മരണസംഖ്യ 832 ആയി

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. നിരവധിപേരെ World, News, Indonesia, Tsunami, Death, Missing, Injured, Trending, Food, Drinking Water, Tsunami in Indonesia: death toll at 832 and expected to rise sharply.
ജക്കാര്‍ത്ത: (www.kvartha.com 30.09.2018) ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. നിരവധിപേരെ കാണാതായിട്ടുണ്ട്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മിക്ക സ്ഥലങ്ങളിലും ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് മരണസംഖ്യ പുറത്തുവിട്ടത്. ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 384 പേരായിരുന്നു മരിച്ചിരുന്നത്.


സുലാവേസിയിലെ വടക്കന്‍ പലുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് സുനാമി ഉണ്ടായത്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. പലു, ഡങ്കല നഗരങ്ങളെയാണ് ദുരന്തം സാരമായി ബാധിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Indonesia, Tsunami, Death, Missing, Injured, Trending, Food, Drinking Water, Tsunami in Indonesia: death toll at 832 and expected to rise sharply.