Follow KVARTHA on Google news Follow Us!
ad

പ്രസംഗം വിവാദമായി; ഗ്രൂപ്പ് നേതാക്കളെ കൊടിക്കുന്നില്‍ അധിക്ഷേപിച്ചതായി പരാതി

ജില്ലയിലെ കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പ് നേതാക്കളെ അധിക്ഷേപിച്ച് കൊടിക്കുന്നില്‍ Kottarakkara, News, Politics, Leaders, Congress, Criticism, Controversy, Election, Kerala,
കൊട്ടാരക്കര: (www.kvartha.com 30.09.2018) ജില്ലയിലെ കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പ് നേതാക്കളെ അധിക്ഷേപിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. നടത്തിയ പ്രസംഗം വിവാദമാകുന്നു. ജില്ലയിലെ എ,ഐ ഗ്രൂപ്പ് നേതാക്കളായ ശൂരനാട് രാജശേഖരന്‍, അഡ്വ.ഷാനവാസ് ഖാന്‍, ഡി. സി.സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ, ജി.രതികുമാര്‍,സി.ആര്‍. നജീബ്, അഡ്വ.അലക്‌സ് മാത്യു, റെജിമോന്‍ വര്‍ഗീസ് തുടങ്ങിയ നേതാക്കളെ പരിഹസിച്ചുള്ള കൊടിക്കുന്നിലിന്റെ പ്രസംഗമാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ വിവാദമായത്.

കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനില്‍ വിളിച്ചുചേര്‍ത്ത കൊടിക്കുന്നില്‍ വിഭാഗത്തിന്റെ ഗ്രൂപ്പ് യോഗത്തിലാണു ജില്ലയിലെ പ്രമുഖ എ, ഐ ഗ്രൂപ്പ് നേതാക്കന്മാരെ അധിക്ഷേപിച്ച് കൊടിക്കുന്നില്‍ പ്രസംഗിച്ചത്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ജയിക്കാന്‍ കഴിവില്ലാത്തയാളാണ് ശൂരനാടെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശൂരനാട് മത്സരിച്ച മണ്ഡലത്തില്‍ അഞ്ചാം സ്ഥാനാര്‍ഥി ഉണ്ടായിരുന്നെങ്കില്‍ ശൂരനാട് അഞ്ചാം സ്ഥാനത്തേക്ക് പോകുമായിരുന്നു എന്നായിരുന്നു ശൂരനാടിനെതിരെയുള്ള പരിഹാസം.

 Speech compliant against Kodikkunnil Suresh, Kottarakkara, News, Politics, Leaders, Congress, Criticism, Controversy, Election, Kerala

ബിന്ദുകൃഷ്ണ തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാന്‍ വേണ്ടി ജനിച്ചവരാണെന്നും മറ്റുള്ളവര്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണെന്നും അതിന് വേണ്ടിയാണ് മണ്ഡലം കമ്മറ്റികളില്‍ അവരുടെ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതെന്നും കെ.പി.സി.സിക്ക് നല്‍കിയ പരാതിയിലൂടെ അത് പൊളിച്ചു കൈയില്‍ കൊടുത്തുവെന്നും കൊടിക്കുന്നില്‍ പ്രസംഗത്തില്‍ പറഞ്ഞുവെന്നാണ് ഐ ഗ്രൂപ്പ് പരാതിപ്പെടുന്നത്.

കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും 20 ബൂത്തുകളില്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ വിഭജിക്കണമെന്ന കെ.പി.സി.സിയുടെ തീരുമാന പ്രകാരം 20 ബൂത്തുകളില്‍ കൂടുതലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ രണ്ടായി വിഭജിച്ചിരുന്നു. അതിന്റെ ഭാഗമായി കൊടിക്കുന്നിലിന്റെ പ്രവര്‍ത്തന മേഖലയായ കൊട്ടാരക്കരയിലും പത്തനാപുരത്തും ചില മണ്ഡലം കമ്മറ്റികള്‍ രണ്ടായി വിഭജിച്ചു. വിഭജനം നടന്ന മണ്ഡലങ്ങളിലൊക്കെ എ,ഐ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി മണ്ഡലം പ്രസിഡന്റുമാരെ ഡി .സി.സി. പ്രസിഡന്റ് നിയമിക്കുകയും ചെയ്തു.

തന്മൂലം ജില്ലയിലെ എ ഗ്രൂപ്പുമായി അകന്നുനില്‍ക്കുന്ന കൊടിക്കുന്നിലിന് മണ്ഡലങ്ങള്‍ നഷ്ടമായി. കൊടിക്കുന്നില്‍ അനുയായികള്‍ കൂടുതല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന കുളക്കട മണ്ഡലം നഷ്ടമായത് കൊടിക്കുന്നിലിനെ ചൊടിപ്പിച്ചിരുന്നു. കൊടിക്കുന്നിലിന്റെ സ്റ്റാഫ് അംഗങ്ങളില്‍ കൂടുതലും കുളക്കട മണ്ഡലത്തില്‍ ഉള്ളവരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Speech compliant against Kodikkunnil Suresh, Kottarakkara, News, Politics, Leaders, Congress, Criticism, Controversy, Election, Kerala.