Follow KVARTHA on Google news Follow Us!
ad

ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.Injured, News, hospital, Treatment, Report, Accidental Death, Chief Minister, National,
ലക്‌നൗ: (www.kvartha.com 12.09.2018) ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിജ്‌നോറിലെ മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും മൂന്ന് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മീഥേന്‍ നിറച്ച ഗ്യാസ് ടാങ്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കമല്‍വീര്‍, ലോകേന്ദ്ര, രവി, ചേത്രം, വിക്രാന്ത്, ബാല്‍ ഗോവിന്ദ് എന്നിവരാണ് മരിച്ചത്. കബില്‍, പര്‍വേസ്, അഭയ് റാം എന്നിവരെയാണ് കാണാതായത്.

Six dead, several injured in gas tanker blast at factory in Uttar Pradesh’s Bijnor, Injured, News, Hospital, Treatment, Report, Accidental Death, Chief Minister, National.

സ്‌ഫോടനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരേക്ക് വരെ തെറിച്ചുപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

ടാങ്കിലെ വാതകം മാറ്റാതെ അറ്റകുറ്റപ്പണി നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ടുതന്നെ ഫാക്ടറി ഉടമയ്‌ക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Six dead, several injured in gas tanker blast at factory in Uttar Pradesh’s Bijnor, Injured, News, Hospital, Treatment, Report, Accidental Death, Chief Minister, National.