Follow KVARTHA on Google news Follow Us!
ad

ചതുരമിശ്ര പതികാലം; തായമ്പകയില്‍ ശുകപുരം ദിലീപിന്റെ പരീക്ഷണം

രണ്ടു തവണ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ വാദ്യകലാകാരന്‍ ശുകപുരം ദിലീപ് palakkad, News, Lifestyle & Fashion, Award, Sabarimala, Inauguration, Temple, Kerala
പാലക്കാട്: (www.kvartha.com 30.09.2018) രണ്ടു തവണ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ വാദ്യകലാകാരന്‍ ശുകപുരം ദിലീപ് പുതിയ പരീക്ഷണവുമായി വീണ്ടും അരങ്ങിലെത്തുന്നു. തായമ്പകയില്‍ പതിവ് ശൈലിയിലുള്ള കൂറുകള്‍ക്ക് പകരം കുണ്ടനാച്ചി എന്ന കേരളീയ താളത്തില്‍ അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ കൂറിലൂടെ ചതുരമിശ്ര പതികാലം എന്ന പേരിലാണ് പുതിയ വാദന രീതി ദിലീപ് അവതരിപ്പിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ക്ഷേത്രത്തില്‍ വച്ച് തായമ്പകയുടെ കന്നിയരങ്ങ് നടക്കും. ദേവസ്വത്തിന്റെയും, നാദബ്രഹ്മം പ്രവര്‍ത്തകരുടേയും കൂട്ടായ്മയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് വാദ്യ അരങ്ങ് . ശബരിമല മുന്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നതോടെ ചടങ്ങ് തുടങ്ങും. ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
 
Shukapuram Dileep experiment on Thayampaka, Palakkad, News, Lifestyle & Fashion, Award, Sabarimala, Inauguration, Temple, Kerala

വാദ്യകലാകാരന്‍മാരായ ചെര്‍പ്പുളശ്ശേരി ശിവന്‍,കല്ലൂര്‍ രാമന്‍കുട്ടി,പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, കലാ ബലരാമന്‍, ശുകപുരം രാധാകൃഷ്ണന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. വാദ്യ രംഗത്ത് 50 വര്‍ഷം പിന്നിട്ട കോട്ടപ്പുറം കുഞ്ചുനായര്‍ ,ആലങ്ങാട് വാസു ഗുപ്തന്‍, കൃഷ്ണന്‍കുട്ടി നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും .

ചടങ്ങിന് മുന്നോടിയായി മൂന്ന് മണിക്ക് തിരുവില്വാമല ഹരിയുടെ സോപാന സംഗീതവും അരങ്ങേറുമെന്ന് കലാനിരൂപകന്‍ രാജാനന്ദ്, ചെര്‍പ്പുളശ്ശേരി ശിവന്‍ ,ശുകപുരം ദിലീപ് എന്നിവര്‍ അറിയിച്ചു. 102 മണിക്കൂര്‍ തായമ്പക അവതരിപ്പിച്ചു കൊണ്ടാണ് 2012 ലും, 2014ലും ശുകപുരം ദിലീപ് ലിംക ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shukapuram Dileep experiment on Thayampaka, Palakkad, News, Lifestyle & Fashion, Award, Sabarimala, Inauguration, Temple, Kerala.