Follow KVARTHA on Google news Follow Us!
ad

സാധാരണക്കാര്‍ക്ക് എസ് ബി ഐയുടെ ഇരുട്ടടി

അക്കൗണ്ട് ഉടമകള്‍ക്ക് എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക Thiruvananthapuram, News, Banking, Business, SBI, ATM, Kerala
തിരുവനന്തപുരം: (www.kvartha.com 30.09.2018) അക്കൗണ്ട് ഉടമകള്‍ക്ക് എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി വെട്ടിക്കുറച്ചാണ് എസ് ബി ഐ സാധാരണക്കാര്‍ക്ക് വീണ്ടും വില്ലനായത്. നിലവില്‍ 40,000 രൂപയാണ് പ്രതിദിനം എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക. പുതിയ നിയമം ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരും.

മാസ്‌ട്രോ, ക്ലാസിക് എന്നീ ഗണത്തില്‍പെട്ട എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് ഇതു ബാധിക്കുക. ഉയര്‍ന്ന അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കുന്ന സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എടിഎം കാര്‍ഡുകള്‍ക്കും കറന്റ് അക്കൗണ്ട് ഉടമകള്‍ക്കും പരിധി ബാധകമല്ല. സേവന നിരക്കില്ലാതെ എടിഎം വഴി പണം പിന്‍വലിക്കാനുള്ള പരിധി അഞ്ചായി തുടരും. ഇതു മൂന്നായി ചുരുക്കണമെന്നാവശ്യപ്പെട്ട് എസ് ബി ഐ ഉള്‍പ്പെടെയുള്ള ദേശസാത്കൃത ബാങ്കുകള്‍ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

SBI again a villain for Laymen, Thiruvananthapuram, News, Banking, Business, SBI, ATM, Kerala

പണമില്ലാത്ത എടിഎമ്മുകളില്‍ ഇടപാടുകള്‍ നടത്തുമ്പോഴും ഉപഭോക്താക്കളില്‍ നിന്നു സേവന നിരക്ക് ഈടാക്കുന്നതു നിര്‍ത്തലാക്കാന്‍ തീരുമാനമായില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പു തടയാനും കറന്‍സിരഹിത ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണു നടപടിയെന്നു എസ് ബി ഐ വ്യക്തമാക്കുന്നു.

എന്നാല്‍, മറ്റു ബാങ്കുകളൊന്നും പണം പിന്‍വലിക്കാനുള്ള പരിധി വെട്ടിക്കുറച്ചിട്ടില്ല. നോട്ട് അസാധുവാക്കലിനു ശേഷം എടിഎം വഴിയുള്ള ഇടപാടുകള്‍ 20% കുറഞ്ഞതായാണ് എസ്ബിഐ അവകാശപ്പെടുന്നത്.

ആരേയും ഏറ്റെടുക്കാന്‍ വയ്യെന്ന് എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്കു തല്‍ക്കാലം കൂടുതല്‍ ബാങ്കുകളെ ഏറ്റെടുക്കാനാവില്ലെന്നു ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അടുത്ത കാലത്തു നടത്തിയ ഏറ്റെടുക്കലുകള്‍ക്കു ശേഷം അടുത്ത രണ്ടോ മൂന്നോ വര്‍ഷം ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചു സബ്‌സിഡിയറി ബാങ്കുകളെയും മഹിളാ ബാങ്കിനെയും എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. എസ്ബിഐയുടെ വിപണി വിഹിതം 23% ആണ്. ഇതു വര്‍ധിക്കുന്നതു കുത്തകയ്ക്കു കാരണമാകും. ഊര്‍ജമേഖലയിലെ കിട്ടാക്കട പ്രശ്‌നം പരിഹരിക്കുന്നതിനു ശ്രമം തുടരുകയാണ്. പാര്‍ലമെന്റ് പാസാക്കിയ പാപ്പരത്ത നിയമത്തെക്കുറിച്ചു ബോധ്യമുണ്ട്. ഈ വഴി ഒഴിവാക്കാന്‍ മനഃപൂര്‍വം ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SBI again a villain for Laymen, Thiruvananthapuram, News, Banking, Business, SBI, ATM, Kerala.