Follow KVARTHA on Google news Follow Us!
ad

പായ് വഞ്ചി തകര്‍ന്ന് അപകടത്തില്‍പ്പെട്ടിട്ടും മനഃശ്ശക്തിയോടെ പോരാടിയ അഭിലാഷ് ഇന്ത്യന്‍ യുവാക്കള്‍ക്കു മാതൃക; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി

ഗോള്‍ഡന്‍ ഗ്ലോബ്‌സ് മത്സരത്തിനിടെ പായ് വഞ്ചി തകര്‍ന്ന് അപകടത്തില്‍പ്പെട്ടിട്ടും മനഃശ്ശക്തിNew Delhi, News, Prime Minister, Narendra Modi, Military, National,
ന്യൂഡല്‍ഹി: (www.kvartha.com 30.09.2018) ഗോള്‍ഡന്‍ ഗ്ലോബ്‌സ് മത്സരത്തിനിടെ പായ് വഞ്ചി തകര്‍ന്ന് അപകടത്തില്‍പ്പെട്ടിട്ടും മനഃശ്ശക്തിയോടെ എല്ലാം നേരിട്ട മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജീവനുവേണ്ടി പോരാടിയ അഭിലാഷ് ടോമി ധീരനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം രാജ്യത്തെ യുവാക്കള്‍ക്ക് മാതൃകയാണെന്നും മോഡി പറഞ്ഞു. റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'എങ്ങനെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. ഫോണില്‍ അഭിലാഷ് ടോമിയുമായി സംസാരിച്ചിരുന്നു. ഇത്രവലിയ ദുരന്തം നേരിട്ടിട്ടും അദ്ദേഹം കാണിക്കുന്ന മനഃശ്ശക്തി എല്ലാവര്‍ക്കും മാതൃകയാണ്. രാജ്യത്തെ യുവാക്കള്‍ക്ക് മാതൃകയാണ് അദ്ദേഹം'-ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Prime Minister Narendra Modi's 'Mann ki Baat': Key highlights, New Delhi, News, Prime Minister, Narendra Modi, Military, National.

ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അഭിലാഷ് ടോമി ജീവനുവേണ്ടി പോരാടിയത്. അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും പ്രചോദനമാകുമെന്നാണു കരുതുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷികത്തിന്റെ ഭാഗമായി ധീരസൈനികരെ ഓര്‍മിക്കുന്നു. ലോകസമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയാറാണ്. പക്ഷേ ആത്മാഭിമാനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാനാകില്ല.

യുഎന്‍ സമാധാന സേനയിലേക്ക് ഏറ്റവും കൂടുതല്‍ വിഹിതം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ സമാധാനത്തിനും വളര്‍ച്ചയ്ക്കും തടസം നില്‍ക്കുന്നവര്‍ക്കു ശക്തമായ മറുപടി നല്‍കാന്‍ സൈന്യത്തിനു സാധിക്കുമെന്നു ബോധ്യപ്പെട്ടതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ദുരന്തങ്ങളുണ്ടാകുന്ന സമയത്തെല്ലാം രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്നണിയിലുണ്ടായിരുന്നവരാണു വ്യോമസേന. ഒക്ടോബര്‍ എട്ടിനാണു വ്യോമസേന ദിനം ആചരിക്കുന്നത്. ആറു പൈലറ്റുകള്‍, 19 എയര്‍മാന്‍മാര്‍ എന്നിവരുമായി 1932 ല്‍ തുടങ്ങിയ വ്യോമസേന ഇപ്പോള്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സേനാ വിഭാഗങ്ങളിലൊന്നാണ്. രാജ്യത്തിനായി സേവനം അനുഷ്ഠിച്ച എല്ലാ പോരാളികള്‍ക്കും കുടുംബങ്ങള്‍ക്കും സല്യൂട്ട് നല്‍കുന്നു.

രാജ്യത്തെ ലിംഗസമത്വത്തിന്റെ മികച്ച ഉദാഹരണമാണു വ്യോമസേന. വ്യോമസേനയിലെ വനിതാ പങ്കാളിത്തം ഉയരുകയാണെന്ന് അഭിമാനത്തോടെ പറയാനാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്വഛതാ ഹി സേവ പദ്ധതിയുടെ വിജയത്തില്‍ ഇന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Prime Minister Narendra Modi's 'Mann ki Baat': Key highlights, New Delhi, News, Prime Minister, Narendra Modi, Military, National.