Follow KVARTHA on Google news Follow Us!
ad

ദേശീയ പതാക തലതിരിച്ച് പിടിച്ച സംഭവത്തില്‍ എംഎല്‍എയടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

ദേശീയ പതാക തലതിരിച്ച് പിടിച്ച സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. ബിജെപി റാലിയില്‍ Srinagar, BJP, Case, National, Police registers FIR after national flag displayed upside down in BJP rally in J&K’s Kathua
ശ്രീനഗര്‍: (www.kvartha.com 29.09.2018) ദേശീയ പതാക തലതിരിച്ച് പിടിച്ച സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. ബിജെപി റാലിയില്‍ ദേശീയ പതാക തലതിരിച്ച് പിടിച്ചുവെന്ന് ആരോപിച്ച് വിനോദ് എന്ന ഗ്രാമീണന്‍ നല്‍കിയ പരാതിയിലാണ് കേസ്. ജമ്മുകശ്മീരിലെ കത്വയിലാണ് സംഭവം. മുതിര്‍ന്ന നേതാവ് രാജീവ് ജസ്‌റോതിയ അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Srinagar, BJP, Case, National, Police registers FIR after national flag displayed upside down in BJP rally in J&K’s Kathua

കത്വ നിയമസഭ മണ്ഡലത്തിലെ എംഎല്‍എയായ രാജീവ് ജസ്‌റോതിയയും അടുത്ത മാസം സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി രാഹുല്‍ ദേവുമാണ് റാലി സംഘടിപ്പിച്ചത്. രാഹുല്‍ ദേവിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു റാലി. റാലിയില്‍ നേതാക്കള്‍ക്ക് പുറകില്‍ നില്‍ക്കുന്നയാള്‍ ദേശീയ പതാക തലതിരിച്ച് പിടിച്ചുവെന്നാണ് ആരോപണം.

ഇക്കാര്യം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദേശസ്‌നേഹികളായ ഇന്ത്യക്കാരുടെ വിശ്വസങ്ങളെ അവഹേളിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Srinagar, BJP, Case, National, Police registers FIR after national flag displayed upside down in BJP rally in J&K’s Kathua