Follow KVARTHA on Google news Follow Us!
ad

'വായ് മൂടെടാ പിസി' ഫലം കണ്ടു; മാപ്പപേക്ഷിച്ച് പി സി ജോര്‍ജ്

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപഹസിക്കുന്ന Kottayam, News, Politics, P.C George, Religion, Press-Club, Press meet, Channel, Notice, Trending, Kerala,
കോട്ടയം: (www.kvartha.com 12.09.2018) ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും പി സി അറിയിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സിയുടെ മാപ്പപേക്ഷ.

മാപ്പു പറഞ്ഞെങ്കിലും താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്' എന്ന് പി.സി ജോര്‍ജ് പറഞ്ഞു.

P C George apologize for wrong statement against nun, Kottayam, News, Politics, P.C George, Religion, Press-Club, Press meet, Channel, Notice, Trending, Kerala

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ ഇതുവരെ തനിക്ക് നോട്ടീസ് അയച്ചിട്ടില്ലെന്ന് പറഞ്ഞ പി സി നോട്ടീസ് ലഭിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമെന്നും വ്യക്തമാക്കി. നേരത്തെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച വനിതാ കമ്മിഷനോട് യാത്ര ചെയ്യാന്‍ തനിക്ക് പണമില്ലെന്ന് പിസി അറിയിച്ചിരുന്നു. എന്നാല്‍ പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാബത്ത അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അറിയിച്ചിരുന്നു.

കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടയില്‍ കന്യാസ്ത്രീയെന്ന് അവകാശപ്പെടുന്ന അവരെ കുറിച്ച് താന്‍ ഒരു വാക്ക് പ്രയോഗിച്ചു. അത് പാടില്ലായിരുന്നു. എത്ര മോശപ്പെട്ട സ്ത്രീയാണെങ്കിലും അവരെ ആ വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

കന്യാസ്ത്രീക്കെതിരെയുള്ള പരാമര്‍ശം ജോര്‍ജിനെതിരെ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനെതിരെ വായ മൂടടാ പിസി എന്ന ഹാഷ്ടാഗ് കാംപെയ്‌നും തുടങ്ങിയിരുന്നു. ബോളിവുഡ് ഉള്‍പ്പെടെയുള്ള നടിമാരാണ് ഹാഷ്ടാഗിന് പിന്തുണ നല്‍കിയിട്ടുള്ളത്. അതിനിടെയാണ് പി സിയുടെ മാപ്പു പറച്ചില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P C George apologize for wrong statement against nun, Kottayam, News, Politics, P.C George, Religion, Press-Club, Press meet, Channel, Notice, Trending, Kerala.