Follow KVARTHA on Google news Follow Us!
ad

പ്രവാസികളുടെ പ്രതിഷേധം ഫലിച്ചു; മൃതദേഹം കൊണ്ടു പോകുന്നതിനുള്ള അമിതനിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു

ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള കാര്‍ഗോ നിരക്ക് Dubai, News, Dead Body, Economic Crisis, Air India, Gulf, World
ദുബൈ: (www.kvartha.com 30.09.2018) ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള കാര്‍ഗോ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത് എയര്‍ ഇന്ത്യ പിന്‍വലിച്ചു. കഴിഞ്ഞയാഴ്ച നിരക്ക് വര്‍ധിപ്പിച്ചതിനെതിരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചത്.

നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ഭാരം വരുത്തിവയ്ക്കുന്നതായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ചതല്ല, നേരത്തെ നല്‍കിയിരുന്ന 50% ഇളവ് എടുത്തു കളഞ്ഞതെന്നായിരുന്നു അധികൃതരുടെ ഭാഷ്യം.

Air India cancels 50% discount on repatriation of bodies from UAE, Dubai, News, Dead Body, Economic Crisis, Air India, Gulf, World

മൃതദേഹം ഭാരം തൂക്കി നോക്കിയാണ് കാര്‍ഗോ നിരക്ക് ഈടാക്കുന്നത്. ഒരു മൃതദേഹത്തിന് പെട്ടിയടക്കം 120 കിലോയോളം വരുമെന്നതിനാല്‍, സാധാരണ ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടിയത് 1,800 ദിര്‍ഹം മാത്രമേ വരികയുള്ളൂ. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതോടെ 4,000 ദിര്‍ഹത്തോളം നല്‍കേണ്ടിവന്നു.

ഇതുകൂടാതെ, ഹാന്‍ഡ് ലിങ് നിരക്ക് കിലോയ്ക്ക് രണ്ട് ദിര്‍ഹത്തോളവും നല്‍കണം. കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയ മൃതദേഹങ്ങള്‍ക്ക് ഇത്രയും തുക നല്‍കിയിരുന്നു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കുമുള്ള നിരക്ക് വര്‍ധനയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Air India cancels 50% discount on repatriation of bodies from UAE, Dubai, News, Dead Body, Economic Crisis, Air India, Gulf, World.