Follow KVARTHA on Google news Follow Us!
ad

തെലങ്കാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 32 മരണം; നിരവധി പേര്‍ക്ക് പരിക്ക്

തെലങ്കാനയിലെ കൊണ്ടഗാട്ടില്‍ ബസ് മറിഞ്ഞ് 32 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. Hyderabad, News, Accidental Death, Obituary, Injured, Chief Minister, Compensation, Treatment, Dead Body, National,
ഹൈദരാബാദ്: (www.kvartha.com 11.09.2018) തെലങ്കാനയിലെ കൊണ്ടഗാട്ടില്‍ ബസ് മറിഞ്ഞ് 32 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. സമീപത്തെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് 62 തീര്‍ഥാടകര്‍ തെലങ്കാന സര്‍ക്കാരിന്റെ ബസില്‍ ഉണ്ടായിരുന്നു.

നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് കൊക്കയിലേക്കു മറിയുകയായിരുന്നു എന്നാണ് വിവരം. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയില്‍ വീണത്. അപകടത്തില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ഏറ്റവും നല്ല ചികിത്സ തന്നെ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജാഗിട്യാല്‍ ജില്ലാ എസ്പി സിന്ധു ശര്‍മ, ജില്ലാ കലക്ടര്‍ ശരത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

Kondagattu bus accident: 32 pilgrims killed in Telangana as TSRTC bus falls into gorge, Hyderabad, News, Accidental Death, Obituary, Injured, Chief Minister, Compensation, Treatment, Dead Body, National

അപകടം നടന്ന ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരുടെ ശരീരങ്ങള്‍ സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്യുകയും പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രികളിലേക്ക് എത്തിക്കുകയും ചെയ്തു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തെലങ്കാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kondagattu bus accident: 32 pilgrims killed in Telangana as TSRTC bus falls into gorge, Hyderabad, News, Accidental Death, Obituary, Injured, Chief Minister, Compensation, Treatment, Dead Body, National.