Follow KVARTHA on Google news Follow Us!
ad

കോര്‍ട്ടില്‍ വെച്ച് വസ്ത്രം മാറിയതിന് വനിതാ താരത്തിനെതിരെ നടപടി; ഖേദം പ്രകടിപ്പിച്ച് യു എസ് ഓപ്പണ്‍ അധികൃതര്‍; നോവാക് ദ്യോകോവിച്ച് പത്തുമിനിറ്റോളം കോര്‍ട്ടില്‍ മേല്‍വസ്ത്രമില്ലാതെ ഇരുന്നതില്‍ തെറ്റില്ലേയെന്ന് പ്രതിഷേധക്കാര്‍

യു എസ് ഓപ്പണ്‍ മത്സരത്തിനിടെ കോര്‍ട്ടില്‍വെച്ച് വസ്ത്രം മാറിയതിന് വനിതാ താരത്തിനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് World, News, Sports, Protest, Social Network, Media, New York, America, Tennis, Player, Woman, dress, US Open, Alizé Cornet, US Open apologises after Alizé Cornet penalised for briefly removing shirt.

ന്യൂ യോര്‍ക്ക്: (www.kvartha.com 31.08.2018) യു എസ് ഓപ്പണ്‍ മത്സരത്തിനിടെ കോര്‍ട്ടില്‍വെച്ച് വസ്ത്രം മാറിയതിന് വനിതാ താരത്തിനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യു എസ് ഓപ്പണ്‍ അധികൃതര്‍. സംഭവം വിവാദമായതോടെയാണ് യു എസ് ഓപ്പണ്‍ അധികൃതര്‍ മാപ്പുപറഞ്ഞ് രംഗത്തെത്തിയത്.

ഫ്രഞ്ച് താരം ആലിസ് കോര്‍നെറ്റിനെതിരെയാണ് നേരത്തെ ക്രിസ്റ്റ്യന്‍ റാസ്‌ക് നടപടി സ്വീകരിച്ചത്. മത്സരത്തിന്റെ ഇടവേള കഴിഞ്ഞ് കോര്‍ട്ടിലെത്തിയപ്പോഴാണ് ആലിസിന് വസ്ത്രം തലതിരിച്ചാണ് ധരിച്ചതെന്ന് മനസ്സിലായത്. ഇതോടെ കോര്‍ട്ടില്‍ വെച്ച് തന്നെ താരം വസ്ത്രമുരിഞ്ഞ് തിരിച്ചിട്ടു. എന്നാല്‍ താരം യു എസ് ഓപ്പണ്‍ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് റഫറി നടപടിയെടുത്തു.


ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ശക്തമായ പ്രതിഷേധമുയര്‍ന്നു. നോവാക് ദ്യോകോവിച്ച് ഇടവേളയ്ക്കിടെ പത്തുമിനിറ്റ് കോര്‍ട്ടില്‍ മേല്‍വസ്ത്രമില്ലാതെ ഇരുന്നിട്ട് നടിപടിയുണ്ടായില്ലല്ലോ എന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. യു എസ് ഓപ്പണില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് യു എസ് ഓപ്പണ്‍ അധികൃതര്‍ ഖേദപ്രകടനവുമായി രംഗത്തുവരികയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Protest, Social Network, Media, New York, America, Tennis, Player, Woman, dress, US Open, Alizé Cornet, US Open apologises after Alizé Cornet penalised for briefly removing shirt.