Follow KVARTHA on Google news Follow Us!
ad

പ്രിയാ വാര്യര്‍ക്ക് ആശ്വസിക്കാം; 'ഒരു അഡാറ് ലവ്' സിനിമയിലെ പാട്ടിനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി

നടി പ്രിയാ വാര്യര്‍ക്ക് ആശ്വസിക്കാം, 'ഒരു അഡാറ് ലവ്' സിനിമയിലെ പാട്ടിനെതിരെയുള്ള New Delhi, News, Cinema, Entertainment, Supreme Court of India, Complaint, Religion, National,
ന്യൂഡല്‍ഹി: (www.kvartha.com 31.08.2018) നടി പ്രിയാ വാര്യര്‍ക്ക് ആശ്വസിക്കാം, 'ഒരു അഡാറ് ലവ്' സിനിമയിലെ പാട്ടിനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയ വാരിയര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു നടപടി.

ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് കാട്ടി ഹൈദരാബാദ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വരികളില്‍ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയില്‍നിന്നു നീക്കുകയോ വേണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്ലാം സമുദായത്തെ അവഹേളിക്കുന്നതാണെന്നു ജന്‍ജാഗരന്‍ സമിതി പ്രസിഡന്റ് മൊഹ്‌സിന്‍ അഹമ്മദ് ആരോപിച്ചു.

SC says no FIR can be lodged again against 'wink' actress Priya Varrier, those associated with 'Oru Adaar Love', New Delhi, News, Cinema, Entertainment, Supreme Court of India, Complaint, Religion, National.

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു മഹാരാഷ്ട്രയിലും പാട്ടിനെതിരെ പരാതിയുണ്ട്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാരിയര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും പ്രസ്തുത ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു.

അതേസമയം, യൂ ട്യൂബില്‍ ഏഴു കോടി 'കാഴ്ചകളും' പിന്നിട്ടു മുന്നേറുകയാണു മാണിക്യമലരായ പൂവി പാട്ട്. ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയര്‍ ഇന്റര്‍നെറ്റിലെ പുത്തന്‍ സെന്‍സേഷനുമായി. പി.എം.എ.ജബ്ബാറിന്റെ വരികള്‍ക്കു തലശ്ശേരി റഫീഖ് ഈണം നല്‍കി എരഞ്ഞോളി മൂസ ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പുനരാവിഷ്‌കരിച്ച പാട്ടാണ് ഇപ്പോള്‍ വൈറലായത്.

Keywords: SC says no FIR can be lodged again against 'wink' actress Priya Varrier, those associated with 'Oru Adaar Love', New Delhi, News, Cinema, Entertainment, Supreme Court of India, Complaint, Religion, National.