Follow KVARTHA on Google news Follow Us!
ad

ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ട്; ഇടതുപക്ഷത്തിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു

ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായതോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. സിപിഎം ഭരിക്കുന്ന കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് 10 അംഗKottayam, News, BJP, Congress, CPM, Politics, No confidence motion against LDF; BJP Supports Congress
കോട്ടയം: (www.kvartha.com 30.08.2018) ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായതോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു. സിപിഎം ഭരിക്കുന്ന കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് 10 അംഗങ്ങളുള്ള ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. പ്രസിഡന്റായിരുന്ന സിപിഎമ്മിന്റെ ഇ ആര്‍ സുനില്‍കുമാറും വൈസ് പ്രസിഡന്റായിരുന്ന സിപിഐയുടെ അനില വിജുവുമാണ് അവിശ്വാസത്തില്‍ പുറത്തായത്.

23 അംഗങ്ങളുള്ള പഞ്ചായത്തില്‍ സിപിഎമ്മിന്റെ എട്ടും സിപിഐയുടെ രണ്ടുമടക്കം 10 അംഗങ്ങളാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒന്‍പതും ബിജെപിക്ക് നാല് അംഗങ്ങളുമുണ്ട്. അവിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയിലെ മൂന്നംഗങ്ങളടക്കം 12 വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപിയിലെ ഒരാള്‍ വിട്ടുനിന്നു. ഇതോടെ 12-10 എന്ന നിലയിലാണ് അവിശ്വാസം പാസായത്.

ഇതിനിടെ, ജില്ലാ കമ്മിറ്റിയുടെ വിപ്പ് ലംഘിച്ചാണ് ബിജെപിയിലെ മൂന്നംഗങ്ങള്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതെന്നും സൂചനയുണ്ട്. സുമാ മുകുന്ദന്‍, പ്രസീദ രാജു, ടി യു ജയശ്രീ എന്നിവരാണ് അവിശ്വാസത്തെ അനുകൂലിച്ച ബിജെപി മെമ്പര്‍മാര്‍. ഡോ. ലിജി എസ് നായര്‍ വിട്ടുനിന്നു. വിപ്പ് ലംഘിച്ച് അവിശ്വാസത്തെ പിന്തുണച്ച മെമ്പര്‍മാര്‍ക്കെതിരേ ബിജെപി ജില്ലാനേതൃത്വം നടപടിയെടുത്തേക്കുമെന്നാണ് സൂചന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, BJP, Congress, CPM, Politics, No confidence motion against LDF; BJP Supports Congress