Follow KVARTHA on Google news Follow Us!
ad

പ്രളയം: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് 15 മുതല്‍ ഉണ്ടായ പ്രളയത്തിനും തുടര്‍ന്നുള്ള Kochi, News, Flood, Rain, Allegation, Ernakulam, Court, Notice, Kerala,
കൊച്ചി: (www.kvartha.com 31.08.2018) സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് 15 മുതല്‍ ഉണ്ടായ പ്രളയത്തിനും തുടര്‍ന്നുള്ള അത്യാഹിതങ്ങള്‍ക്കും കാരണം ഡാം തുറന്നുവിട്ടതാണെന്ന കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസ് എടുത്തു.

നിരുത്തരവാദപരമായി ഡാം തുറന്നുവിട്ടതാണ് 400 പേര്‍ മരണമടഞ്ഞതിന്റെയും കോടികളുടെ നാശനഷ്ടമുണ്ടായതിന്റെയും കാരണമെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശി എന്‍.ആര്‍. ജോസഫ് ആണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് കത്ത് എഴുതിയത്. കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് സ്വമേധയാ കേസ് എടുത്തത്.

Kerala High Court registers suo motu case to ascertain whether floods, Kochi, News, Flood, Rain, Allegation, Ernakulam, Court, Notice, Kerala

പ്രളയ ദുരന്തത്തിന് കാരണം ഡാം സേഫ്റ്റി അഥോറിറ്റിയുടെയും കെഎസ്ഇബിയുടെയും വീഴ്ചയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് പരമാവധി ശേഷിയിലും അധികമായിട്ടും ഷട്ടര്‍ തുറക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും കത്തില്‍ ആരോപണമുണ്ട്. ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

വിദേശ സഹായം കൈപ്പറ്റാന്‍ നിര്‍ദേശിക്കാന്‍ കോടതിക്ക് ആവില്ലെന്നും മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala High Court registers suo motu case to ascertain whether floods, Kochi, News, Flood, Rain, Allegation, Ernakulam, Court, Notice, Kerala.