Follow KVARTHA on Google news Follow Us!
ad

തങ്ങള്‍ പേന ചലിപ്പിച്ച് ക്രിമിനലുകളായി; അവരാകട്ടെ കലാപം നടത്തി സര്‍ക്കാരുണ്ടാക്കി; ഭീമ-കൊറേഗാവ് വിഷയത്തില്‍ ആഞ്ഞടിച്ച് കനയ്യകുമാര്‍

ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അറസ്റ്റുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സംഘര്‍ഷവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് National, News, New Delhi, University, Arrest, Chairman, Student, Politics, Kanayya kumar, Bhima-Koregaon, JNU, Kanayya kumar against Bhima-Koregaon arrests.
ന്യൂ ഡല്‍ഹി: (www.kvartha.com 31.08.2018) ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അറസ്റ്റുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സംഘര്‍ഷവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പോലീസ് അറസ്റ്റുചെയിതിരുന്നു. അറസ്റ്റിനെ വിമര്‍ശിച്ച് കൊണ്ട് ജെ എന്‍ യു മുന്‍ യൂണിയന്‍ ചെയര്‍മാനും എ ഐ എസ് എഫ് നേതാവുമായ കനയ്യകുമാര്‍ രംഗത്തെത്തി.


തങ്ങള്‍ പേന ചലിപ്പിച്ച് ക്രിമിനലുകളായി, അവരാകട്ടെ കലാപം കലാപം നടത്തി സര്‍ക്കാരുണ്ടാക്കി എന്നായിരുന്നു കനയ്യയുടെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് കനയ്യയുടെ പ്രതികരണം. കവി പി. വരവരറാവു, അഭിഭാഷകയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും ആയ സുധ ഭരദ്വാജ്, മാധ്യമ പര്വര്‍ത്തകന്‍ ഗൗതം നാവ്‌ലാഖ, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരെയാണ് പൂനെ പോലീസ് അറസ്റ്റുചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, University, Arrest, Chairman, Student, Politics, Kanayya kumar, Bhima-Koregaon, JNU, Kanayya kumar against Bhima-Koregaon arrests.