Follow KVARTHA on Google news Follow Us!
ad

കേരള കോണ്‍ഗ്രസുകളുടെ നേതൃത്വം നേതാക്കളുടെ മക്കള്‍ക്ക് സ്വന്തം; ജോസഫിന്റെ മകനു പിന്നാലെ നെല്ലൂരിന്റെ മകനും സജീവ രാഷ്ട്രീയത്തിലേക്ക്: അനൂപ് വിരുദ്ധരുടെ പിന്തുണയോടെ സോണി നെല്ലൂരും

കേരള കോണ്‍ഗ്രസുകളില്‍ ഇനി മക്കള്‍ മഹാത്മ്യം. പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ Politics, P.J.Joseph, Son, Idukki, Parliament, Election, Jose K Mani, Ganesh Kumar, News, Kerala
അജോ കുറ്റിക്കന്‍

കൊച്ചി: (www.kvartha.com 31.08.2018) കേരള കോണ്‍ഗ്രസുകളില്‍ ഇനി മക്കള്‍ മഹാത്മ്യം. പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെ മറ്റൊരു കേരള കോണ്‍ഗ്രസ് നേതാവിന്റെ മകനും രംഗത്തിറങ്ങുന്നു.

കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ മകന്‍ സോണിയാണ് രാഷ്ട്രീയ ഗോദയില്‍ ഒരു കൈ പയറ്റാന്‍ എത്തുന്നത്. യു.എ.ഇയിലായിരുന്ന സോണി ഒരു വര്‍ഷമായി നാട്ടിലുണ്ട്. ഇടുക്കി ചിന്നക്കനാലില്‍ റിസോര്‍ട്ട് നടത്തി വരികയാണ് ഇപ്പോള്‍. അടുത്തു വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ രംഗപ്രവേശനമുണ്ടാകുമെന്നാണ് സൂചന.

ഇദ്ദേഹത്തെ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിക്കാനാണ് ജോണി അനുകൂലികളുടെ നീക്കം. അനൂപ് ജേക്കബിനോട് ഇടഞ്ഞു നില്‍ക്കുന്ന വലിയ വിഭാഗത്തിന്റെ പിന്തുണയും സോണി നെല്ലൂരിനുണ്ട്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്തിന് പുറമെ ഉടുമ്പന്‍ചോല, കോതമംഗലം സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് ലഭിക്കുമെന്നാണ് ജേക്കബ് വിഭാഗത്തിന്റെ പ്രതീക്ഷ. ഉടുമ്പന്‍ചോലയാണ് ലഭിക്കുന്നതെങ്കില്‍ സോണിയെ സ്ഥാനാര്‍ഥിയാക്കാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമാണ് സോണി മണ്ഡലത്തിലെ ചിന്നക്കനാലില്‍ താമസം തുടങ്ങിയതെന്നുമാണ് ലഭിക്കുന്ന വിവരം.

ഇതര കേരള കോണ്‍ഗ്രസുകളിലായി ഒരു ഡസനോളം മക്കള്‍ നേതൃത്വനിരയിലുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാര്‍, പി.സി. തോമസ്, അനൂപ് ജേക്കബ് എന്നിവരാണ് ഇതിലെ പ്രമുഖര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Johnny Nellore son sony Nellore in politics, Politics, P.J.Joseph, Son, Idukki, Parliament, Election, Jose K Mani, Ganesh Kumar, News, Kerala.