Follow KVARTHA on Google news Follow Us!
ad

ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് വനിതകളുടെ സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ മലേഷ്യയെSports, Winner, News, Malayalees, Gold Price, World,
ജക്കാര്‍ത്ത: (www.kvartha.com 31.08.2018) ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് വനിതകളുടെ സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ ഫൈനലിലെത്തി. 2-0 എന്ന സ്‌കോറിനാണ് ഇന്ത്യ മലേഷ്യയുടെ സ്വര്‍ണസ്വപ്നം തല്ലിക്കെടുത്തിയത്. ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ മുന്‍ ലോക ചാമ്പ്യനും മുന്‍ ലോക ഒന്നാം റാങ്കുകാരിയുമായ നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് മികച്ച തുടക്കം നല്‍കിയിരുന്നു. രണ്ടാം മത്സരത്തില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ ലീ വോണ്‍വേയ്‌യെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കീഴടക്കിയത്.

ശനിയാഴ്ച ഹോംഗ് കോംഗും ജപ്പാനും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടേണ്ടത്. അഞ്ചു ഗെയിം നീണ്ട മത്സരത്തില്‍ 12-10,9-11,6-11,10-12,11-9 എന്ന സ്‌കോറിനാണ് ജോഷ്‌നയുടെ ജയം . ആദ്യ രണ്ട് ഗെയിമുകള്‍ നേടിയ ജോഷ്‌നയെ അടുത്ത രണ്ട് ഗെയിമുകളില്‍ മറികടന്നാണ് നിക്കോള്‍ അഞ്ചാം ഗെയിമിലേക്ക് മത്സരം എത്തിച്ചത്.

Indian Women's Squash Team Upsets Malaysia 2-0 to Reach Final, Sports, Winner, News, Malayalees, Gold Price, World

അവസാന ഗെയിമില്‍ ഇഞ്ചോടിഞ്ച് പൊരുതി ഇന്ത്യന്‍ താരം വിജയം ഉറപ്പാക്കുകയായിരുന്നു. കരിയറില്‍ ഇത് രണ്ടാം തവണമാത്രമാണ് നിക്കോള്‍ ജോഷ്‌നയോട് പരാജയപ്പെടുന്നത്. ഈവര്‍ഷം ഏപ്രിലില്‍ ഈജിപ്തില്‍ നടന്ന എല്‍ ഗൗന ടൂര്‍ണമെന്റിലായിരുന്നു ജോഷ്‌നയുടെ ആദ്യ ജയം.

കഴിഞ്ഞ ദിവസം സിംഗിള്‍സില്‍ തന്റെ കരിയറിലെ അഞ്ചാം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം 35കാരിയായ നിക്കോള്‍ നേടിയിരുന്നു. ടീമിനത്തില്‍ ഉള്‍പ്പടെ ഏഴ് സ്വര്‍ണങ്ങളുമായി മലേഷ്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണങ്ങള്‍ നേടിയ താരവുമാണ് നിക്കോള്‍.

Keywords: Indian Women's Squash Team Upsets Malaysia 2-0 to Reach Final, Sports, Winner, News, Malayalees, Gold Price, World.