Follow KVARTHA on Google news Follow Us!
ad

ഒരു കുടുംബത്തിലെ നാലു പേരെ കൊന്നുതള്ളി; വീട്ടമ്മയെ വെട്ടിക്കൊന്ന ശേഷം തൂക്കിലേറ്റി; ദാരുണമായി കൊല്ലപ്പെട്ടവരില്‍ പെണ്‍കുഞ്ഞും

ഗുരുഗ്രാം: (www.kvartha.com 31.08.2018) ഗുരുഗ്രാമിലെ ബ്രിജ്പുരയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു. കുടുംബനാഥന്‍ മനീഷ് ഗൗര്‍ (25), അദ്ദേഹത്തിന്റെ അമ്മ ഫൂല്‍ വതി (62)National, Murders, Crime
ഗുരുഗ്രാം: (www.kvartha.com 31.08.2018) ഗുരുഗ്രാമിലെ ബ്രിജ്പുരയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു. കുടുംബനാഥന്‍ മനീഷ് ഗൗര്‍ (25), അദ്ദേഹത്തിന്റെ അമ്മ ഫൂല്‍ വതി (62), ഭാര്യ പിങ്കി (24), മകള്‍ ഒരു വയസുകാരി ചാരു എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വയസുകാരന്‍ അക്ഷയ് മാത്രമാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ അക്ഷയ് സ്‌കൂളിലായിരുന്നു.

പാല്‍ക്കാരനാണ് ആദ്യം മൃതദേഹങ്ങള്‍ കാണുന്നത്. പാല്‍ കൊടുക്കാനായി വീട്ടിലെത്തിയ പാല്‍ക്കാരന്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. ഇയാള്‍ ബഹളം വെച്ച് അയല്‍ വാസികളെ അറിയിക്കുകയായിരുന്നു. ഗ്രാമ മുഖ്യനാണ് വിവരം പോലീസില്‍ അറിയിച്ചത്.

National, Murders, Crime

മനീഷിന്റേയും ഫൂല്‍ വതിയുടേയും മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ച് തറയിലാണ് കിടന്നിരുന്നത്. പിങ്കിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കൈകളിലും കാലുകളിലും ആഴമേറിയ മുറിവുകളുണ്ട്. ചാരുവിന് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയില്‍ എത്തിച്ച് അല്പ സമയത്തിനുള്ളില്‍ മരണം സംഭവിച്ചു.

കുടുംബത്തിന് പരിചിതനായവരാകും അക്രമികളെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ നിന്നും ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. മല്പിടുത്തം നടന്നതിന്റേയോ എതിര്‍പ്പുകള്‍ ഉണ്ടായതിന്റേയോ ലക്ഷണങ്ങള്‍ ഇല്ല. കുടുംബാംഗങ്ങളെ ബോധശൂന്യരാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നും സംശയമുണ്ട്.

അതേസമയം ഭര്‍ത്താവിനേയും മാതാവിനേയും മകളേയും കൊലപ്പെടുത്തിയ ശേഷം പിങ്കി ആത്മഹത്യ ചെയ്തതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The deceased have been identified as Manish Gour (25), his mother Foolwati (62), wife Pinki (24) and their one-year-old daughter Charu. Manish and Foolwati were found lying in a pool of blood on the floor with several stab and blunt injury marks on head and neck while Pinki was found hanging from a ceiling fan in a different room with deep cut marks on her legs and hands. 

Keywords: National, Murders, Crime