Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ നാടന്‍ പാട്ടുമായി തെരുവോരങ്ങളില്‍ കൊച്ചു കലാകാരന്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി വിവിധ തലങ്ങളില്‍ സഹായ ഹസ്തവുമായിMavelikkara, News, Flood, Trending, Rain, Students, Song, Chief Minister, Compensation, Vehicles, Teacher, Kerala,
മാവേലിക്കര : (www.kvartha.com 31.08.2018) പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി വിവിധ തലങ്ങളില്‍ സഹായ ഹസ്തവുമായി നിരവധി പ്രസ്ഥാനങ്ങളും, സംഘടനകളും, വ്യക്തികളും മുന്നോട്ടു വരുന്ന സാഹചര്യത്തില്‍ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന നിലയില്‍ കുറത്തികാട് പള്ളിയാവട്ടം കന്നിമേല്‍ തറയില്‍ സുനീഷ് - ലേഖാ ദമ്പതികളുടെ മകനും കറ്റാനം പോപ് പയസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിജിത്തും സംഘവും തെരുവോരങ്ങളില്‍ നാടന്‍ പാട്ടുമായി രംഗത്തു വന്നിരിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുകയെന്ന മഹത്തായ ലക്ഷ്യത്തിലൂന്നിയാണ് അഭിജിത്തിന്റെ പ്രയത്‌നം. മാധവ സേവ മാനവ സേവ എന്ന മഹത്തായ ആപ്ത വാക്യത്തിലധിഷ്ടിതമായ പ്രവര്‍ത്തനത്തിലൂടെയാണ് അഭിജിത്തും കൂട്ടരും മുന്നോട്ടു നീങ്ങുന്നത്.

Flood relief fund; Roadside show introduced Abhijith and party, Mavelikkara, News, Flood, Trending, Rain, Students, Song, Chief Minister, Compensation, Vehicles, Teacher, Kerala

അഭിജിത്തിനൊപ്പം, സഹോദരി വൈഗ, മറ്റു ബന്ധുക്കളും,കൂട്ടുകാരും തെരുവോരങ്ങളില്‍ പാടാനുണ്ട്. വാദ്യോപകരണ വിദഗ്ധരും നാടന്‍ പാട്ടിന് പക്കമേളം കൊഴുപ്പിക്കാനും സജീവസാന്നിധ്യം അറിയിക്കുന്നു. മാവേലിക്കര ചുനക്കര കോമല്ലൂര്‍ സ്വദേശി സത്യന്‍ കോമല്ലൂര്‍ രചിച്ച താരകപെണ്ണാളെ...  എന്ന നാടന്‍ പാട്ടാണ് അഭിജിത്തിന്റെ മാസ്റ്റര്‍ പീസ്.

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഇതുവരെ നടത്തിയ പരിപാടികളുടെ വാഹനത്തിന്റെയും, മൈക്കിന്റേയും വാടക അഭിജിത്ത് പഠിക്കുന്ന കറ്റാനം പോപ് പയസ് സ്‌കൂളിലെ അധ്യാപകരനാണ് വഹിക്കുന്നത്. വളരെ കുട്ടികാലം മുതല്‍ തന്നെ അഭിജിത്ത് നാടന്‍ പാട്ടുകളുടെ തോഴനാണ്. കൂടാതെ അനുകരണ കലാരൂപമായ മിമിക്രിയിലും സജീവമാണ്. എഴുത്തു പാട്ടുകള്‍ക്കൊപ്പം പരമ്പരാഗത ഗാനങ്ങളും അഭിജിന്റെ കണ്ഠത്തില്‍ മെരുങ്ങുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Flood relief fund; Roadside show introduced Abhijith and party, Mavelikkara, News, Flood, Trending, Rain, Students, Song, Chief Minister, Compensation, Vehicles, Teacher, Kerala.