Follow KVARTHA on Google news Follow Us!
ad

കശ്മീരില്‍ 6 പോലീസുകാരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി; സമ്മര്‍ദ്ദ തന്ത്രമെന്ന് പോലീസ്

ശ്രീനഗര്‍: (www.kvartha.com 31.08.2018) കശ്മീര്‍ താഴ്വരയില്‍ നിന്നും ആറ് പോലീസുകാരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവംNational, Kashmir, Terrorists
ശ്രീനഗര്‍: (www.kvartha.com 31.08.2018) കശ്മീര്‍ താഴ്വരയില്‍ നിന്നും ആറ് പോലീസുകാരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഒരു കുട്ടിയുമുണ്ട്. ഇത് തീവ്രവാദികളുടെ സമ്മര്‍ദ്ദ തന്ത്രമാണെന്ന് പോലീസ് പറയുന്നു.

താഴ്വരയിലെ വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡുകള്‍ നടത്തിയിരുന്നു. തീവ്രവാദികളുടെ ബന്ധുക്കളില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് തീവ്രവാദികളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച പുല്‍ വമയില്‍ നിന്നും ഒരു പോലീസുകാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.

National, Kashmir, Terrorists

പുല്‍ വമ, അനന്ത് നാഗ്, കുല്‍ ഗാം തുടങ്ങിയ ജില്ലകളിലെ പോലീസുകാരുടെ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ശ്രീനഗറിലുള്ള ഒരു പോലീസുകാരന്റെ സഹോദരനും മറ്റൊരു പോലീസുകാരന്റെ മകനും ഉണ്ട്. വ്യാഴാഴ്ച ട്രാലില്‍ നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മകനെ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ച് കണ്ണീരൊഴുക്കുന്ന കുട്ടിയുടെ മാതാവിനെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ സുരക്ഷ പ്രധാനമാണെന്നും അവരെ വിട്ടുകിട്ടുന്നതിന് ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം തീവ്രവാദികളുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. രണ്ട് തീവ്രവാദികളുടെ വീടുകള്‍ പോലീസ് തീയിട്ടുവെന്നും ആരോപണമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Terrorists barged into the homes of the policemen in Pulwama, Anantnag and Kulgam districts and kidnapped the family members. Among the kidnapped are the brother of a policeman posted in Srinagar and the son of another policeman who works as a cook at police training centre.

Keywords: National, Kashmir, Terrorists