Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു; 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മൂന്ന് മരണം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

പ്രളയ ജലം ഇറങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. രണ്ടാഴ്ച്ചക്കിടെ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. 64 പേര്‍ എലിപ്പനി Kerala, News, Kozikode, Report, Dead, Hospital, Health, Flood, Rain, Trending, Epidemics, Epidemics reported in kozhikode district; 3 Dead.
കോഴിക്കോട്: (www.kvartha.com 31.08.2018) പ്രളയ ജലം ഇറങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. രണ്ടാഴ്ച്ചക്കിടെ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. 64 പേര്‍ എലിപ്പനി രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ക്കും എലിപ്പനി പിടിപെട്ടിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ മുന്‍ കരുതലുകളെടുക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി പറഞ്ഞു.


തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പകര്‍വ്യാധിയെ പര്തിരോധിക്കുന്നതിനുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കുന്നു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ 0495-2376100, 0495-2376063

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozikode, Report, Dead, Hospital, Health, Flood, Rain, Trending, Epidemics,  Epidemics reported in kozhikode district; 3 Dead.