Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് പുതിയ ഇന്‍ഷുറന്‍സ് നിരക്ക് പ്രാബല്യത്തില്‍; ഇനിമുതല്‍ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവര്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക ചെലവിടണം

രാജ്യത്ത് വാഹനങ്ങളുടെ പുതിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്ക് പ്രാബല്യത്തില്‍ Insurance, Business, Supreme Court of India, Auto & Vehicles, Court Order, National,
ന്യൂഡല്‍ഹി: (www.kvartha.com 31.08.2018) രാജ്യത്ത് വാഹനങ്ങളുടെ പുതിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവര്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക ചെലവിടണം. കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശമാണ് സെപ്തംബര്‍ ഒന്നു മുതല്‍ നടപ്പിലാകുന്നത്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ 24,000 രൂപയും, ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 13,000 രൂപയും അടയ്ക്കണം. വാഹനം വാങ്ങുമ്പോള്‍ എടുക്കുന്ന കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് രണ്ട് ഘടകങ്ങളാണുള്ളത്.

Buyers must pay up to Rs 24,000 on insurance for new vehicles from September 1, Insurance, Business, Supreme Court of India, Auto & Vehicles, Court Order, National

സ്വന്തം വാഹനത്തിന്റെ കേടുപാടിനോ നഷ്ടത്തിനോ ധനസഹായ പരിരക്ഷയേകുന്ന ഓണ്‍ ഡാമേജ് ഘടകം, ഈ വാഹനം മൂലം മറ്റു വ്യക്തികള്‍ക്കോ വസതുവകകള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്.

വാഹനം ആരെയെങ്കിലും ഇടിച്ചുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരമേകുന്നതും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴിയാണ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വര്‍ഷംതോറും ഇതു പുതുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നത് കണക്കിലെടുത്താണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

അതേസമയം, ഓണ്‍ ഡാമേജ് കവറേജ്, നിലവിലുള്ളതുപോലെ, ഒറ്റ വര്‍ഷത്തേക്ക് എടുക്കാന്‍ അവസരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Buyers must pay up to Rs 24,000 on insurance for new vehicles from September 1, Insurance, Business, Supreme Court of India, Auto & Vehicles, Court Order, National.