Follow KVARTHA on Google news Follow Us!
ad

എന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ ഡി എം കെ നേതാവായി അംഗീകരിക്കാം; പുതിയ തന്ത്രവുമായി എം കെ അഴഗിരി

ചെന്നൈ: (www.kvartha.com 31.08.2018) പുതിയ തന്ത്രവുമായി ഡി എം കെയില്‍ നിന്നും പുറത്താക്കപ്പെട്ട എം കെ അഴഗിരി. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ എം കെ സ്റ്റാNational, DMK Stalin
ചെന്നൈ: (www.kvartha.com 31.08.2018) പുതിയ തന്ത്രവുമായി ഡി എം കെയില്‍ നിന്നും പുറത്താക്കപ്പെട്ട എം കെ അഴഗിരി. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ എം കെ സ്റ്റാലിനെ പാര്‍ട്ടി നേതാവായി അംഗീകരിക്കാമെന്നാണ് അഴഗിരിയുടെ പുതിയ പ്രഖ്യാപനം.  ഡി എം കെ നേതാവായിരുന്ന കരുണാനിധിയുടെ പുത്രനാണ് അഴഗിരി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ കരുണാനിധി തന്നെയാണ് മകനെ പുറത്താക്കിയത്.

പിതാവിന്റെ മരണശേഷം പാര്‍ട്ടിയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അഴഗിരി. തന്നെ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചെടുത്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും എന്നായിരുന്നു കഴിഞ്ഞയാഴ്ച അഴഗിരി നല്‍കിയ മുന്നറിയിപ്പ്. സെപ്റ്റംബര്‍ അഞ്ചിന് അഴഗിരി ചെന്നൈ മറീന ബീച്ചിലേയ്ക്ക് സമാധാന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. കരുണാനിധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേയ്ക്കാണ് റാലി. സമാധാന റാലിയെന്നാണ് പേറ് നല്‍കിയിരിക്കുന്നതെങ്കിലും ഡി എം കെയോടുള്ള ശക്തമായ പ്രതിഷേധമായാണ് റാലിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരിക്കുന്നത്.

National, DMK Stalin

2014ല്‍ തന്റെ ഇളയപുത്രന്‍ എം കെ സ്റ്റാലിനെ തന്റെ പിന്‍ ഗാമിയായി കരുണാനിധി പ്രഖ്യാപിച്ചതോടെയാണ് അഴഗിരി പാര്‍ട്ടിയുമായി ഇടഞ്ഞത്. ഇതോടെ പിതാവിനെതിരെ അഴഗിരി പരസ്യമായി രംഗത്തുവന്നു. മൂത്ത മകനായ തനിക്കാണ് പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യതയെന്ന അവകാശവാദം ഉന്നയിച്ചു. ഇതോടെ കരുണാനിധി മകനെ പുറത്താക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Alagiri, the older son of former chief minister and DMK patriarch M Karunanidhi, was expelled in 2014 for anti-party activities after he openly rebelled against his father for projecting his brother as his successor. He had said that he would not accept anybody but Karunanidhi as his leader.

Keywords: National, DMK Stalin