Follow KVARTHA on Google news Follow Us!
ad

80കാരിയായ ജാനകി സ്വന്തം വീട്ടിലേക്ക് മടങ്ങുന്നു; ആശങ്ക ഒഴിയാതെ

കുപ്പപ്പുറം വാവട്ടുശ്ശേരി ജാനകിക്ക് 80 വയസായി. ഇതുപോലൊരു പ്രളയംAlappuzha, News, Flood, Rain, Trending, Food, Kerala,
ആലപ്പുഴ: (www.kvartha.com 31.08.2018) കുപ്പപ്പുറം വാവട്ടുശ്ശേരി ജാനകിക്ക് 80 വയസായി. ഇതുപോലൊരു പ്രളയം ആദ്യ അനുഭവം. കര്‍ക്കിടകം ഒന്നിന് വീട്ടില്‍ വെള്ളം കയറിയതാണ്. അന്ന് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി വീട് വിട്ടു. കുറേ ദിവസം കുപ്പപ്പുറത്തെ ഉയര്‍ന്ന സ്ഥലങ്ങളില്‍ മാറിമാറി കഴിഞ്ഞു. ചിങ്ങം ഒന്നിന് ക്യാമ്പിലേക്ക് മാറി. ഒരു മാസത്തിന് മുകളിലായി വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട്.

കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ജാനകി ഇതുവരെ. വ്യാഴാഴ്ച രാവിലെതന്നെ തിരിച്ചുപോകാനായി ഇറങ്ങി. പതിനഞ്ചോളം സഞ്ചികളും കെട്ടുകളും ഉണ്ട് കൂടെ. കെട്ടുമായി ബസില്‍ കയറുക എളുപ്പമല്ല. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബോട്ടില്‍ കയറാനുള്ള കാത്തിരിപ്പിനിടയിലാണ് സംസാരിച്ചത്. മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളും കോട്ടയത്തെ ഏതോ ക്യാമ്പിലാണെന്ന് മാത്രം ജാനകിക്ക് അറിയാം.

After the flood Janaki returns to home, Alappuzha, News, Flood, Rain, Trending, Food, Kerala

വീട്ടില്‍ തറനിരപ്പില്‍ നിന്ന് രണ്ടരമീറ്റര്‍ വരെ വെള്ളം കയറി. പാടത്തിന്റെ മട പൊട്ടിയില്ലെങ്കിലും കവിഞ്ഞ് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. വീട് മുഴുവന്‍ വെള്ളത്തിലാണ്. ഇനി ചെന്നാലറിയാം അവിടുത്തെ അവസ്ഥ ജാനകി പറഞ്ഞു. ക്യാമ്പില്‍ ഭക്ഷണവും മറ്റുകാര്യങ്ങള്‍ക്കും ഒരുകുറവും ഉണ്ടായില്ലെന്ന് ജാനകി പറഞ്ഞു. ഇടയ്ക്ക് തദ്ദേശ വാസികള്‍ ആരോ കുപ്പപ്പുറം പോയിരുന്നു. അവര്‍ പറഞ്ഞാണ് വെള്ളത്തിന്റെ വിവരം അറിഞ്ഞത്.

കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുട്ടനാടിന്റെ വിവിധ മേഖലകളിലായി സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ 60,704 വീടുകള്‍ വൃത്തിയാക്കിയിരുന്നു. ക്യാമ്പ് അംഗങ്ങള്‍ക്ക് ഭക്ഷണം, ഗതാഗത സൗകര്യം എന്നിവ ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After the flood Janaki returns to home, Alappuzha, News, Flood, Rain, Trending, Food, Kerala.