Follow KVARTHA on Google news Follow Us!
ad

9000 കോടിയുമായി മുങ്ങിയ വിജയ് മല്യയ്ക്ക് ആശ്വസിക്കാം; ലണ്ടന്‍ കോടതിയുടെ നിര്‍ണായക വിധി; മല്യയുടെ ഹര്‍ജിയെ തുടര്‍ന്ന് ലണ്ടന്‍ കോടതി ഇന്ത്യയോട് ജയിലുകളുടെ വീഡിയോ ആവശ്യപ്പെട്ടു

9000 കോടിയുമായി മുങ്ങിയ വിജയ് മല്യയ്ക്ക് ആശ്വസിക്കാവുന്ന നിര്‍ണായക വിധിയുമായി ലണ്ടന്‍ കോടതി. News, London, World, Court,
ലണ്ടന്‍:(www.kvartha.com 31/07/2018) 9000 കോടിയുമായി മുങ്ങിയ വിജയ് മല്യയ്ക്ക് ആശ്വസിക്കാവുന്ന നിര്‍ണായക വിധിയുമായി ലണ്ടന്‍ കോടതി. ഒമ്പതിനായിരം കോടി രൂപയുടെ വായ്പ തട്ടിച്ച് ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യയ്ക്കതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ജിയിലുകള്‍ പരിതാപകരമാണെന്ന മല്യയുടെ ഹര്‍ജിയെ തുടര്‍ന്ന് ലണ്ടന്‍ കോടതി ഇന്ത്യയോട് ജയിലുകളുടെ വീഡിയോ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെത്തിയാല്‍ മല്യയെ താമസിപ്പിക്കുന്ന ജയിലിന്റെ വീഡിയോയാണ് ജഡ്ജ് എമ്മ ആര്‍ബട്ട്‌നോട്ട് ആവശ്യപ്പെട്ടത്. ഇന്ത്യ നല്‍കിയ ജയിലിന്റെ ചില ചിത്രങ്ങള്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വീഡിയോ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്നും, അവിടെ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നുമാണ് ഹര്‍ജിയില്‍ മല്യ പ്രധാനമായി ഉന്നയിച്ചിരിക്കുന്നത്.

News, London, World, Court, Vijay Mallya's bail extended; UK court asks India to submit video of Mumbai jail


മകന്‍ സിദ്ധാര്‍ത്ഥിനൊപ്പമാണ് മല്യ കോടതിയിലെത്തിയത്. അവസാന നാള്‍ കോടതി തന്നെ തീരുമാനമെടുക്കുമെന്നാണ് മല്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് മല്യയുടെ കേസ് പരിഗണിച്ചത്. ഏപ്രിലില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ജാമ്യത്തില്‍ തന്നെയാണ് മല്യ തുടരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, London, World, Court, Vijay Mallya's bail extended; UK court asks India to submit video of Mumbai jail