Follow KVARTHA on Google news Follow Us!
ad

ഇന്നൊരു മറാത്ത വിട പറയുന്നു; ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ഔറംഗാബാദ്: (www.kvartha.com 31.07.2018) ഫേസ്ബുക്കില്‍ വിടപറയല്‍ കുറിപ്പെഴുതിയിട്ട് യുവാവ് ആത്മഹത്യ ചെയ്തു. മറാത്ത പ്രക്ഷോഭത്തില്‍ പങ്കാളിയായി സോഷ്യല്‍ മീഡിയയിNational, Maratha Protest, suicide
ഔറംഗാബാദ്: (www.kvartha.com 31.07.2018) ഫേസ്ബുക്കില്‍ വിടപറയല്‍ കുറിപ്പെഴുതിയിട്ട് യുവാവ് ആത്മഹത്യ ചെയ്തു. മറാത്ത പ്രക്ഷോഭത്തില്‍ പങ്കാളിയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ട പ്രമോദ് ജയ്‌സിന്‍ഹ് ഹോര്‍ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഇന്നൊരു മറാത്ത വിട പറയുകയാണ്. മറാത്ത സംവരണത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പ്രമോദിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്. സ്റ്റാറ്റസില്‍ നിന്നും അപകടം മണത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാനായി മറുപടികള്‍ നല്‍കിയിരുന്നു.

"Today One Maratha Is Leaving": Man Commits Suicide Over Quota Demand

രണ്ട് കുട്ടികളുടെ പിതാവാണ് പ്രമോദ്. മഹാരാഷ്ട്ര പി എസ് സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു.

മറാത്തകള്‍ക്ക് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്താതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. മുകുന്ദ് വാദിയില്‍ ഒരു ഷോപ്പ് നടത്തുകയായിരുന്നു പ്രമോദ്. ഭാര്യ ഗ്രാമ സേവികയാണ്.

മറാത്ത പ്രക്ഷോഭത്തില്‍ ഇക്കഴിഞ്ഞയാഴ്ച മൂന്ന് പേരാണ് മരിച്ചത്. വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലിയിലും 16 ശതമാനം സംവരണം വേണമെന്നാണ് മറാത്തകളുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: His family members said they would not take away his body until the state government took a final decision on the demand for reservations for Marathas.

Keywords: National, Maratha Protest, suicide