Follow KVARTHA on Google news Follow Us!
ad

എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു; സംഭവം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ

എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍Bhoppal, News, Politics, attack, Congress, Protection, Letter, Chief Minister, Press meet, National,
ഭോപ്പാല്‍: (www.kvartha.com 31.07.2018) എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. മധ്യപ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയെ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷ നല്‍കാമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

റേവയിലെ സര്‍ക്യൂട്ട് ഹൗസില്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാത്രി വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് അനിഷ്ട സംഭവം ഉണ്ടായത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യമുയര്‍ന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയോ കമല്‍നാഥോ ആയിരിക്കുമെന്ന് ബാബറിയ മറുപടിയും നല്‍കി.

Senior Congress leader Babaria roughed up as factions in MP squabble, Bhoppal, News, Politics, attack, Congress, Protection, Letter, Chief Minister, Press meet, National

അതിനിടെ റേവ സത്‌ന സിദ്ധി മേഖലയില്‍ സ്വാധീനമുള്ള പ്രതിപക്ഷ നേതാവ് അജയ് സിംഗ് പട്ടികയിലുണ്ടോയെന്ന ചോദ്യത്തിന് നിങ്ങള്‍ എങ്ങനെയാണോ മനസിലാക്കിയത് അങ്ങനെ എന്നും ബാബറിയ മറുപടി നല്‍കി. ഇതിന് ശേഷം സര്‍ക്യൂട്ട് ഹൗസിലേക്ക് മടങ്ങാനൊരുങ്ങവെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാബറിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ബാബറിയെ വേണമെങ്കില്‍ തങ്ങള്‍ സംരക്ഷിച്ചോളാമെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് മന്ത്രി ഭൂപേന്ദ്ര സിംഗ് കത്തയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Senior Congress leader Babaria roughed up as factions in MP squabble, Bhoppal, News, Politics, attack, Congress, Protection, Letter, Chief Minister, Press meet, National.